കിങ്ങിന്റെയും എ.ബി.ഡിയുടെയും സിംഹാസനത്തിന് പുതിയ അവകാശികള്‍; ഗില്ലും സായിയും തൂക്കിയത് വമ്പന്‍ റെക്കോഡ്
Cricket
കിങ്ങിന്റെയും എ.ബി.ഡിയുടെയും സിംഹാസനത്തിന് പുതിയ അവകാശികള്‍; ഗില്ലും സായിയും തൂക്കിയത് വമ്പന്‍ റെക്കോഡ്
ശ്രീരാഗ് പാറക്കല്‍
Thursday, 21st May 2026, 8:50 pm

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്.

നിലവില്‍ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഗുജറാത്ത് വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 111 റണ്‍സ് നേടിയിട്ടുണ്ട്. 30 പന്തില്‍ 62 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും 30 പന്തില്‍ 43 റണ്‍സുമായി സായ് സുദര്‍ശനുമാണ് ക്രീസില്‍ ഉള്ളത്.

100 പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും നേടി നില്‍ക്കുന്നത്. തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുന്നതിനോടൊപ്പം ഒരു കിടിലന്‍ റെക്കോഡും താരങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണിപ്പോള്‍.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ 100 റണ്‍സിന്റെ കൂട്ടുകെട്ട് നേടുന്ന താരങ്ങളാകാനാണ് സായിക്കും ഗില്ലിനും സാധിച്ചത്. ഈ നേട്ടത്തില്‍ വിരാട് കോഹ്‌ലിയും എ.ബി.ഡി വില്ലിയേഴ്‌സും ഇവര്‍ക്കൊപ്പമുണ്ട്.

ഐ.പി.എല്ലില്ലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ടുകള്‍

സായ് സുദര്‍ശന്‍/ശുഭ്ന്‍ ഗില്‍ – 10*

വിരാട് കോഹ്‌ലി/എ.ബി.ഡി വില്ലിയേഴ്‌സ് – 10

വിരാട് കോഹ്‌ലി/ക്രിസ് ഗെയ്ല്‍ – 9

അഭിഷേക് ശര്‍മ/ ട്രാവിസ് ഹെഡ് – 6

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ്), നിശാന്ത് സിന്ധു, വാഷിങ്ടണ്‍ സുന്ദര്‍, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, രാഹുല്‍ തെവാതിയ, കഗീസോ റബാദ, അര്‍ഷാദ് ഖാന്‍, മുഹമ്മദ് സിറാജ്

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഉര്‍വില്‍ പട്ടേല്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, മാറ്റ് ഷോര്‍ട്ട്, അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മുകേഷ് ചൗധരി, ഗുര്‍ജപ്നീത് സിങ്‌

Content Highlight: Shubhman Gill And Sai Sudharsan In Great Record Achievement In IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ