ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വമ്പന്‍ വിജയമാണ് ശ്രേയസ് അയ്യരിന്റെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ദല്‍ഹിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വമ്പന്‍ വിജയമാണ് ശ്രേയസ് അയ്യരിന്റെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ദല്‍ഹിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറായിരുന്നു പഞ്ചാബിന് മുന്നില്‍ വെച്ചുനീട്ടിയത്. എന്നാല്‍ 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടി പഞ്ചാബ് നിസാരമായി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തില്‍ പഞ്ചാബിന് വേണ്ടി പ്രഭ്‌സിമ്രാന്‍ സിങ് 26 പന്തില്‍ 76 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 36 പന്തില്‍ 71* റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും അയ്യര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. നിലവില്‍ 140 മത്സരത്തില്‍ നിന്ന് 4010 റണ്‍സാണ് അയ്യര്‍ നേടിയത്.
Turns out perfection bats right-handed and answers to the name Sarpanch 🤌 pic.twitter.com/nzDayL6VuW
— Punjab Kings (@PunjabKingsIPL) April 25, 2026
സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 279 റണ്‍സാണ് അയ്യര്‍ സ്വന്തമാക്കിയത്. 71* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 69.75 എന്ന കിടിലന്‍ ആവറേജിലാണ് താരം റണ്‍സ് അടിച്ചുകൂട്ടുന്നത്. മാത്രമല്ല 186.00 എന്ന ഉഗ്രന്‍ പ്രഹരശേഷിയും അയ്യരിന്റെ കൈവശമുണ്ട്. സീസണില്‍ ഇതുവരെ നാല് അര്‍ധ സെഞ്ച്വറി നേടി വമ്പന്‍ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
അയ്യര്‍ക്ക് പുറമെ മത്സരത്തില്‍ പ്രിയാന്‍ഷ് ആര്യ 17 പന്തില്‍ 43 റണ്‍സ് നേടിയാണ് മടങ്ങിയത്.
ദല്‍ഹിക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം കെ.എല്‍ രാഹുലാണ്. 67 പന്തില്‍ ഒമ്പത് സിക്‌സും 16 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 152* റണ്‍സിന്റെ കിടിലന്‍ സ്‌കോറാണ് രാഹുല്‍ ഒറ്റയ്ക്ക് അടിച്ചെടുത്തത്. 226.87 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
Content Highlight: Shreyas Iyer Complete 4000 IPL Runs