gunhootout in gന്യൂദല്‍ഹി: ഗുഡ്ഗാവില്‍ പോലിസും കാറിലെത്തിയ ആക്രമി സംഘവും തമ്മില്‍ വെടിവെപ്പ്. സംഭവത്തില്‍ ഓരാള്‍ക്ക് പരിക്കേറ്റു. നാല് പേര്‍ പിടിയിലായി. ബുധനാഴ്ച്ച ഉച്ചയോടെ കാറിലെത്തിയ സംഘം പോലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പ്രത്യാക്രമണം നടത്തുകയായിരുന്നു. ഗുഡ്ഗാവിലെ സെക്ടര്‍ 10 ഭാഗത്താണ് ആക്രമണമുണ്ടായതെന്ന് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയ അക്രമികളാരാണെന്നോ അവരുടെ ലക്ഷ്യമെന്തായിരുന്നുവെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗുഡ്ഗാവില്‍ വെടിവെപ്പ് നടക്കുന്നത്. ജൂലൈയില്‍ എം.ജി റോഡിലെ മെട്രോ സ്‌റ്റേഷനടുത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നടന്ന ആക്രമണത്തില്‍ ഒരു ഗുണ്ടാനേതാവിനും ഇയാളുടെ ഡ്രൈവര്‍ക്കും വെടിയേറ്റിരുന്നു. ്‌ഡ്രൈവര്‍ക്ക് വെടിയേറ്റതോടെ നിയന്ത്രണം വിട്ട ഇവരുടെ കാര്‍ ഒരു ഓട്ടോ റിക്ഷയിലിടിക്കുകയും റിക്ഷ ഡ്രൈവര്‍ മരിക്കുകയും ചെയ്തു.