ഇന്ത്യന്‍ ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മയേയും വിരാട് കോഹ്ലിയെയും പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. 2027 ഏകദിന ലോകകപ്പില്‍ രോഹിത്തും കോഹ്ലിയും ഇന്ത്യന്‍ ടീമിന് വലിയ സംഭാവനകള്‍ നല്‍കുമെന്നാണ് ധവാന്‍ പറഞ്ഞത്. ഇത്രയധികം വര്‍ഷങ്ങളായി സ്ഥിരതയോടെ റണ്‍സ് നേടുന്ന വിരാടിന്റെ കഴിവിനെയും ധവാന്‍ പ്രശംസിച്ചു.
‘ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളാണ് വിരാടും രോഹിത്തും. വര്‍ഷങ്ങളായി ഇരുവരും രാജ്യത്തിനായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ലോകകപ്പിലും അവര്‍ ടീമിന് വലിയ സംഭാവന നല്‍കുകയും വിജയത്തിനായി സഹായിക്കുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. കോഹ്‌ലിയെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഇത്രയും വര്‍ഷങ്ങളായി അദ്ദേഹം മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്തുകയും സ്ഥിരതയോടെ റണ്‍സ് നേടുന്നതും വളരെ ശ്രദ്ധേയമാണ്,’ ശിഖര്‍ ധവാന്‍ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2027ല്‍ സൗത്ത് ആഫ്രിക്കയില്‍ വെച്ച് നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പരകളാണ് ഇനി രോഹിത്തിന്റെയും കോഹ്ലിയുടെയും മുന്നിലുള്ളത്. ടെസ്റ്റില്‍ നിന്നും ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇരുവരും ഏകദിനത്തില്‍ മാത്രമാണ് നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നത്.
അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു.
ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നടന്ന അവസാന ഏകദിനത്തില്‍ രോഹിത് സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 110 പന്തില്‍ 17 ഫോറുകളും അഞ്ച് സിക്‌സുകളും അടക്കം 138 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ലോര്‍ഡ്‌സില്‍ നടന്ന ഏകദിന മത്സരത്തിന് മുന്നോടിയായി രോഹിത് ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന വാര്‍ത്തകള്‍ നിലനിന്നിരുന്നു. ഈ സമയത്താണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും സെഞ്ച്വറി പിറന്നതെന്നതും ശ്രദ്ധേയമാണ്.