ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഏപ്രില്‍ ഫൂള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല, പാശ്ചാത്യ സംസ്‌കാരമാണ്. നമുക്ക് ഇന്ത്യയില്‍ അച്ഛാ ദിന്‍ ഉണ്ടല്ലോ എന്ന പോസ്റ്റാണ് അദ്ദേഹം ഷെയര്‍ ചെയ്തത്.

ഏപ്രില്‍ ഒന്ന്, വളരെ പ്രധാനപ്പെട്ട ദിവസമാണിത്. ഞാന്‍ ഈ ദിവസം അച്ഛാ ദിന്‍ ആയാണ് ആഘോഷിക്കുന്നത് എന്ന ഒരു കാര്‍ട്ടൂണും തരൂര്‍ പങ്കുവെച്ചു.

2014 പൊതു തെരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിട്ടത് അച്ഛാ ദിന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്. യു.പി.എ സര്‍ക്കാരിന്റെ മോശം ഭരണത്തിന് ശേഷം ഇന്ത്യയില്‍ അച്ഛാ ദിന്‍ ബി.ജെ.പി കൊണ്ടുവരുമെന്നായിരുന്നു അവകാശപ്പെട്ടത്. പിന്നീട് തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയ ബി.ജെ.പിക്കെതിരെ എവിടെ അച്ഛാ ദിന്‍ എന്ന ചോദ്യമുയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധങ്ങള്‍ നടത്തിയത്.

ഇന്ധന വിലക്കയറ്റവും നോട്ട് നിരോധനവുമൊക്കെയാണോ മോദി സര്‍ക്കാരിന്റെ അച്ഛാ ദിന്‍ എന്ന വിമര്‍ശനവും വന്നിരുന്നു.

 

Content Highlights: Shashi Tharoo Trolls Modi