ബംഗാള്‍: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കാന്‍ വിശ്വ ഭാരതി സര്‍വകലാശാലയിലെത്തിയ ബി.ജെ.പി എം.പിക്കെതിരെ പ്രതിഷേധം. എം.പിയെ പൂട്ടിയിട്ടു. തന്നെ ഒരു മുറിയില്‍ പൂട്ടിയിട്ടതായും ഒരു കൂട്ടം ആളുകള്‍ തടഞ്ഞു വെച്ചതായും എം.പി തന്നെ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സംസാരിക്കാന്‍ വളരെ സമാധാനപരമായി സംഘടിപ്പിച്ച ഒരു പരിപാടിയിലേക്ക് ആള്‍ക്കൂട്ടാക്രമണവും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തലും നടന്നാല്‍ എങ്ങനെയുണ്ടാകും. വിശ്വഭാരതിയില്‍ ഞാന്‍ പങ്കെടുത്ത ഒരു ചടങ്ങിലെ സ്ഥിതിയിതാണ്. എന്നെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണ്. പുറത്ത് ആള്‍ക്കൂട്ടവുമുണ്ട്. സ്വപന്‍ ദാസ് ഗുപ്ത ട്വീറ്റ് ചെയ്തു.
ദ് സി.എ.എ2019: അണ്ടര്‍ സ്റ്റാന്‍ഡിംഗ് ദ ഇന്റര്‍പ്രട്ടേഷന്‍ എന്ന വിഷയത്തിലായിരുന്നു സ്വപന്‍ഗുപ്തയുടെ പ്രഭാഷണം. എന്നാല്‍ പ്രതിഷേധം കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ സ്വപന്‍ ദാസിനായില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പരിപാടി തുടങ്ങുന്നതിനു മുമ്പേ തന്നെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ച് എം.പിക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.
സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പ് പടര്‍ത്തുന്ന സംഘടനയെ ഒരു തരത്തിലും വിശ്വഭാരതിയുടെ മണ്ണില്‍ കയറ്റില്ലെന്ന് എസ്.എഫ്.ഐ നേതാവ് സോംനാഥ് സോ പറഞ്ഞു. ഹിന്ദുത്വ സേനയ്‌ക്കെതിരെയും ബി.ജെ.പിക്കെതിരെയും ഞങ്ങള്‍ പ്രതിഷേധം തുടരുമെന്നും സോംനാഥ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കനത്ത പ്രതിഷേധം കാരണം എം.പിയ്ക്കും അധ്യക്ഷനായ വൈസ് ചാന്‍സലറിനും രണ്ട് മണിക്കൂറുകളോളം ഹാളിന് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. പരിപാടി നടത്താനിരുന്ന ഹാളിന് മുന്‍ വശത്തായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം.
