ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യ വിജയിച്ചതിന് പിന്നാലെ മുഹമ്മദ് ഷമിയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് സഞ്ജു സാംസണ്‍ പങ്കുവെച്ച വീഡിയോ വൈറലാവുന്നു.

സഞ്ജുവിനൊപ്പം ടേബിള്‍ ടെന്നീസ് കളിക്കുന്ന
ഷമിയെ വീഡിയോയില്‍ കാണാം. പന്തടിച്ചതിന് ശേഷം മുഹമ്മദ് ഷമി ‘ഷമി ഹീറോ ആടാ ഹീറോ’ എന്ന് വീഡിയോയില്‍ പറയുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്തൊരു മനോഹരമായ ഗേയ്മാണ് ഇന്ന് നടന്നത് എന്നാണ് വീഡിയോ പങ്കുവെച്ചതിനൊപ്പം സഞ്ജു പറഞ്ഞത്. നമ്മുടെ സ്വന്തം ഷമ്മി ബായ് എന്നും ഷമി ഹീറോ ആടാ ഹീറോ എന്നും സഞ്ജു പറയുന്നു.

തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുമായി ന്യൂസീലന്‍ഡിനെ മുന്നില്‍ നിന്ന് നയിച്ച വില്യംസണിനെ അവസാന ഓവറില്‍ ഷമി വീഴ്ത്തിയതാണ് കളിയില്‍ നിര്‍ണായകമായത്. ഇന്നിംഗ്സ് അവസാനിക്കാന്‍ മൂന്ന് പന്ത് ശേഷിക്കെയാണ് വില്യംസണ്‍ പുറത്തായത്.

സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ ആവേശകരമായ മത്സരത്തില്‍ രോഹിത് ശര്‍മ്മയാണ് അവസാന പന്തുകളില്‍ രണ്ട് സിക്‌സറടിച്ചത്.

സൂപ്പര്‍ ഓവറില്‍ കിവികള്‍ ഉയര്‍ത്തിയ 18 റണ്‍സ് വിജയലക്ഷ്യം അവസാന രണ്ട് പന്തില്‍ സിക്സറടിച്ചാണ് രോഹിതിലൂടെ ഇന്ത്യ മറികടന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്റിനും നിശ്ചിത ഓവറില്‍ 179 റണ്‍സെടുക്കാനേ ആയുള്ളൂ. പിന്നീടാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്.