ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി-20 ഇന്നാണ് നടക്കുന്നത്. പരമ്പരയിലെ ആദ്യം മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടതിനാല്‍ രണ്ടാം മത്സരത്തില്‍ വിജയിച്ച് പരമ്പരയില്‍ ലീഡ് നേടാനായിരിക്കും ഇരു ടീമുകളും ലക്ഷ്യമിടുക. ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.
ഈ മത്സരത്തില്‍ മലയാളി തരാം സഞ്ജു സാംസണിനെ തിരിച്ചുവരവിന് കൂടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഏഴ് പന്തുകള്‍ നേരിട്ട താരം വെറും ഒരു റണ്‍സ് മാത്രമാണ് നേടിയത്. അയര്‍ലാന്‍ഡ് പരമ്പരയിലും താരം നിരാശപ്പെടുത്തിയിരുന്നു. രണ്ട് മത്സരങ്ങളില്‍ കളിച്ച താരം വെറും അഞ്ച് റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്.
ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരത്തില്‍ തിരിച്ചുവരവിനിറങ്ങുമ്പോള്‍ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ് നേട്ടമാണ്. അന്താരാഷ്ട്ര ടി -20യില്‍ 9000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്.
ഈ നേട്ടത്തിലെത്താന്‍ സഞ്ജുവിന് വേണ്ടത് 117 റണ്‍സാണ്. നിലവില്‍ ടി-20യില്‍ 8883 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. ഇതില്‍ 1409 റണ്‍സ് ഇന്ത്യന്‍ കുപ്പായത്തിലാണ് താരം നേടിയത്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും നേടിയാണ് വിക്കറ്റ് കീപ്പര്‍ ഇത്രയും റണ്‍സ് തന്റെ അക്കൗണ്ടിലെത്തിച്ചത്.
ടി-20യില്‍ 9000 റണ്‍സ് സ്വന്തമാക്കിയാല്‍ ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായും സഞ്ജു മാറും. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, റണ്‍സ്
വിരാട് കോഹ്‌ലി – 14218
രോഹിത് ശര്‍മ – 13249
സൂര്യകുമാര്‍ യാദവ് – 9729
ശിഖര്‍ ധവാന്‍ – 9797
സഞ്ജു സാംസണ്‍ – 8883
അതേസമയം ലോകകപ്പിലെ വമ്പന്‍ പ്രകടനത്തിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി സഞ്ജുവിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ലായിരുന്നു. രണ്ടാം മത്സരത്തില്‍ യുവ താരം വൈഭവ് സൂര്യവംശിക്കാണോ സഞ്ജുവിനാണോ അവസരം ലഭിക്കുക എന്നത് കണ്ടറിയണം.
അയര്‍ലാന്‍ഡ് സീരീസില്‍ വൈഭവ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും താരത്തിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഓപ്പണിങ്ങില്‍ സഞ്ജു പരാജയപ്പെടുമ്പോള്‍ എന്ത് തീരുമാനമാണ് ടീം മാനേജ്മെന്റ് എടുക്കുകയെന്ന് കണ്ടറിയണം.
Content Highlight: Sanju Samson need 117 runs to create a new record in T20