13 വര്‍ഷത്തെ തിരിച്ചടികള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടി നല്കിക്കൊണ്ട് കംബാക്ക് നടത്തിയിരിക്കുകയാണ് സൂര്യ. 150 കോടി കളക്ഷനുണ്ടോ എന്ന് ചോദിച്ച് പരിഹസിച്ചവര്‍ക്ക് മുന്നില്‍ ഹാട്രിക് 200 കോടി നേടിക്കൊണ്ട് ദി വണ്‍ തന്റെ റേഞ്ച് വ്യക്തമാക്കി. ദീപാവലി റിലീസായെത്തിയ സീന്‍ ബോക്‌സ് ഓഫീസില്‍ 260 കോടിയും കടന്ന് കുതിക്കുകയാണ്.
ഒരുപാട് സമയമെടുത്ത് ചെയ്യേണ്ട പ്രൊജക്ടുകള്‍ പരമാവധി ഒഴിവാക്കിക്കൊണ്ട് വര്‍ഷത്തില്‍ രണ്ടോ അതിലധികമോ സിനിമകള്‍ ചെയ്ത് മുന്നോട്ട് പോവുക എന്നതാണ് സൂര്യയുടെ പ്ലാന്‍. താരത്തിന്റെ ഏറ്റവും പുതിയ പ്രെജക്ടിനെക്കുറിച്ചുള്ള റൂമറുകളാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന സൂര്യ 48ന് ശേഷം അരുണ്‍ മാതേശ്വരനൊപ്പമാകും താരം കൈകോര്‍ക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡി.സി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം അരുണും ഹാട്രിക് ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം സൂര്യയും കൈകോര്‍ക്കുന്ന പ്രൊജക്ടിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അരുണ്‍ മാതേശ്വരന്റെ സ്ഥിരം ശൈലിയിലുള്ള ചിത്രം തന്നെയാകും സൂര്യ 49 എന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.
ക്യാമറക്ക് മുന്നിലും പിന്നിലുമായി വമ്പന്മാര്‍ തന്നെയാകും അണിനിരക്കുക. തെലുങ്ക് താരം ഗോപി ചന്ദാകും ചിത്രത്തിലെ വില്ലനെന്നാണ് റിപ്പോര്‍ട്ട്. സര്‍വ്വം മായയിലൂടെ പ്രേക്ഷകമനസില്‍ ഇടംനേടിയ റിയ ഷിബുവാകും ചിത്രത്തിലെ നായിക. നിലവില്‍ ചിയാന്‍ വിക്രത്തിനൊപ്പം പവര്‍ ഹൗസിന്റെ ഭാഗമാണ് റിയ ഷിബു. സൂര്യ 49 താരത്തിന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലാകുമെന്നും സിനിമാപേജുകള്‍ പ്രവചിക്കുന്നു.

സീനിന്റെ നിര്‍മാതാക്കളായ ഴഗരം സ്റ്റുഡിയോസും സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്മെന്റ്‌സുമാകും ചിത്രം നിര്‍മിക്കുക. സംഗീത സംവിധായകന്റെ റോളില്‍ പല പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഡി.സിയെ അടുത്ത ലെവലിലെത്തിച്ച അനിരുദ്ധിന്റെ പേരാണ് ലിസ്റ്റില്‍ ആദ്യത്തേത്. എന്നാല്‍ വിവാഹവും അതിനോടനുബന്ധിച്ച തിരക്കുകളും കാരണം അനിരുദ്ധ് പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്നാണ് റൂമറുകള്‍.
സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ സായ് അഭ്യങ്കറിന്റെയും ദേശീയ അവാര്‍ഡ് ജേതാവ് ജി.വി പ്രകാശിന്റെയും പേരുകള്‍ ലിസ്റ്റിലുണ്ട്. ആരെയാകും ഫൈനലൈസ് ചെയ്യുക എന്ന കാര്യം പ്രവചിക്കാനാകില്ല. കറുപ്പ്, വിശ്വനാഥ് ആന്‍ഡ് സണ്‍സ്, സീന്‍ എന്നീ സിനിമകളുടെ വിജയം വെറും സാമ്പിളാണെന്നും സൂര്യയുടെ പീക്ക് ഫോം ഇനി കാണാനിരിക്കുന്നതേയുള്ളൂവെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

നിലവില്‍ ടി.ജെ ജ്ഞാനവേല്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിന്‌റെ തിരക്കിലാണ് സൂര്യ ഇപ്പോള്‍. ജപ്പാനിലാണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍. ഡോക്ടറുടെ വേഷത്തില്‍ സൂര്യ എത്തുന്ന ചിത്രം നിര്‍മിക്കുന്നത് കന്നഡയിലെ വമ്പന്മാരായ ഹോംബാലെ ഫിലിംസാണ്.
. #Suriya49 👀❤️🔥 https://t.co/ULwMC0XWn2
— గణేష్ (@Ganesh__57) November 17, 2026
Content Highlight: Rumors that Suriya’s 49th film will be directed by Arun Matheshwaran
