ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയും സിംബാബ്‌വേയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ചെന്നൈയിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്.
ഓപ്പണിങ് പൊസിഷനില്‍ തിരിച്ചെത്തിയ സഞ്ജു സാംസണിനെയും ഇഷാന്‍ കിഷനെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തി ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സഞ്ജു നല്‍കിയത്. മത്സരത്തില്‍ ആദ്യ ഓവറിനെത്തിയ റിച്ചാര്‍ഡ് എന്‍ഗരാവയുടെ രണ്ടാം പന്തില്‍ സിക്‌സര്‍ അടിച്ചാണ് സഞ്ജു വരവറിയിച്ചത്. രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സുമായാണ് താരം മടങ്ങിയത്. 160 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
A CRAZY SIX BY SANJU SAMSON…!!! 🤯🔥 pic.twitter.com/9VlXiGzxxP
— Johns. (@CricCrazyJohns) February 26, 2026
എന്നാല്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ സിക്‌സര്‍ അടിച്ചതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് ലിസ്റ്റില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ആദ്യ ഓവറില്‍ സിക്‌സര്‍ അടിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലാണ് സഞ്ജു ഇടം നേടിയത്. ഈ നേട്ടത്തില്‍ അഞ്ചാമനും ആറാമനും സഞ്ജുവാണ്. 2026ല്‍ താന്‍ കളിച്ച രണ്ട് മത്സരങ്ങളിലും ആദ്യ ഓവറില്‍ സഞ്ജു സിക്‌സടിച്ചിരുന്നു.
22(8) vs Namibia.
24(15) vs Zimbabwe.Some glimpses of Vintage Sanju Samson, hoping converting into big innings vs WI & Knock outs. 🇮🇳 pic.twitter.com/3ytjjj7sbN
— Johns. (@CricCrazyJohns) February 26, 2026
ടി-20 ലോകകപ്പ് ചരിത്രത്തില്‍ ആദ്യ ഓവറില്‍ സിക്‌സര്‍ അടിക്കുന്ന ഇന്ത്യന്‍ താരം, എതിരാളി, വര്‍ഷം (പന്ത്)
യൂസഫ് പത്താന്‍ – മുഹമ്മദ് ആസിഫ് – 2007 (0.4)
മുരളി വിജയ് – ദവ്‌ലാത് അഹമദ്‌സായി – 2010 (0.5)
രോഹിത് ശര്‍മ – ഷഹീന്‍ അഫ്രീദി – 2024 (0.3)
ഇഷാന്‍ കിഷന്‍ – സൗരഭ് നേത്രാവല്‍ക്കര്‍ – 2026 (0.5)
സഞ്ജു സാംസണ്‍ – ആര്‍. ട്രംപിള്‍മാന്‍ – 2026 (0.6)
സഞ്ജു സാംസണ്‍ – റിച്ചാര്‍ഡ് എന്‍ഗരാവ – 2026 (0.2)
ഇന്ത്യ പ്ലെയിങ് ഇലവന്‍
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അകസര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.
സിംബാബ്‌വേ പ്ലെയിങ് ഇലവന്‍
തദിവാനഷെ മരുമണി (വിക്കറ്റ് കീപ്പര്‍), ബ്രയാന്‍ ബെന്നറ്റ്, ഡിയോണ്‍ മിയേഴ്സ്, റയാന്‍ ബ്യൂറല്‍, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ടോണി മുന്‍യോംഗ, തഷിംഗ മുസെക്കിവ, ബ്രാഡ് ഇവാന്‍സ്, ടിനോടെന്‍ഡ മപോസ, ബ്ലെസിങ് മുസരബാനി, റിച്ചാര്‍ഡ് എന്‍ഗാരവ
Content Highlight: Sanju Samson In Great Record Achievement In T20 World Cup
