വെസ്റ്റ് ഇന്ഡീസിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരത്തില് ഇന്ത്യ പരാജയപ്പെട്ടതിനെക്കുറിച്ച് സംസരിക്കുകയാണ് മുന് താരവും ക്രിക്കറ്റ് അനലിസ്റ്റുമായ മുഹമ്മദ് കൈഫ്. 90 റണ്സിനടുത്തെത്തിയപ്പോഴേക്കും ഇന്ത്യയുടെ മൂന്ന് പ്രധാന വിക്കറ്റുകള് നഷ്ടമായതാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്ന് കൈഫ് പറഞ്ഞു. സഞ്ജു സാംസണ് വേഗത്തില് അര്ധ സെഞ്ച്വറി നേടിയതോടെ ഇന്ത്യ ആഗ്രഹിച്ച തുടക്കമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
’60 റണ്സ് പിന്നിട്ടപ്പോഴാണ് ആദ്യ വിക്കറ്റ് വീണത്. അതില് കുഴപ്പമില്ല. എന്നാല് 90 റണ്സിനടുത്തെത്തിയപ്പോഴേക്കും മൂന്ന് വിക്കറ്റുകള് നഷ്ടമായതാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. മികച്ച ഫോമിലായിരുന്ന സഞ്ജു സാംസണ്, ശ്രേയസ് അയ്യര്, ഇഷാന് കിഷന് എന്നിവരെ വളരെ പെട്ടെന്ന് നഷ്ടമായി. മത്സരത്തിലെ നിര്ണായക വഴിത്തിരിവ് അതായിരുന്നുവെന്നാണ് ഞാന് കരുതുന്നത്. അതിനുശേഷമാണ് വെസ്റ്റ് ഇന്ഡീസ് തിരിച്ചുവരവ് നടത്തിയത്.
സഞ്ജു സാംസണ് വേഗത്തില് അര്ധ സെഞ്ച്വറി നേടിയതോടെ ഇന്ത്യ ആഗ്രഹിച്ച തുടക്കമാണ് ലഭിച്ചത്. എന്നാല് ചുരുങ്ങിയ സമയത്തിനുള്ളില് മൂന്ന് വിക്കറ്റുകള് വീണതോടെ ഇന്ത്യ പ്രതിസന്ധിയിലായി. അവസാന ഘട്ടത്തില് തിലക് വര്മയും നിതീഷ് കുമാര് റെഡ്ഡിയും പൊരുതിനോക്കിയെങ്കിലും തുടര്ച്ചയായി വിക്കറ്റുകള് നഷ്ടമായതോടെ ഇന്ത്യക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല,’ മുഹമ്മദ് കൈഫ് ക്രിക്ബസിനോട് പറഞ്ഞു.
West Indies level the series 2-2. An important decider awaits in Bengaluru on Saturday. Scorecard ▶️ https://t.co/ksuQbTW6n5 #TeamIndia | #INDvWI | @mflone_ https://t.co/i7juMPuEe9
— BCCI (@BCCI) October 14, 2026
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് 24 റണ്സിനാണ് വെസ്റ്റ് ഇന്ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്ഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില് 247 റണ്സിന്റെ കൂറ്റന് ടോട്ടലാണ് ഇന്ത്യക്കെതിരെ ഉയര്ത്തിയത്. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ ഇന്നിങ്സ് 19.3 ഓവറില് 223 റണ്സില് അവസാനിക്കുകയായിരുന്നു. അവസാന വിക്കറ്റും കയ്യില് പിടിച്ച് ബാറ്റ് ചെയ്ത ഇന്ത്യ, അര്ഷ്ദീപ് സിങ്ങിന്റെ റിട്ടയേഡ് ഹേര്ട്ടോടെ തോല്വി സമ്മതിക്കുകയായിരുന്നു.
മത്സരത്തില് ഇന്ത്യ പരാജയപ്പെട്ടെങ്കിലും സഞ്ജു സാംസണിന്റെ തിരിച്ചുവരവിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. മത്സരത്തില് 23 പന്തില് നിന്ന് നാല് സിക്സും ആറ് ഫോറും ഉള്പ്പെടെ 56 റണ്സ് നേടിയാണ് സഞ്ജു തിളങ്ങിയത്. 243.48 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ആക്രമണ ബാറ്റിങ്.
സഞ്ജുവിന് പുറമേ ഇന്ത്യക്ക് വേണ്ടി തിലക് വര്മ 43 റണ്സും നിതീഷ് കുമാര് റെഡ്ഡി 41 റണ്സും അഭിഷേക് ശര്മ 29 സ്വന്തമാക്കി മികച്ച പ്രകടനം നടത്തി.
വിന്ഡീസ് ബൗളിങ് നിരയില് കീമോ പോള് അഞ്ച് വിക്കറ്റുകള് നേടി തകര്പ്പന് പ്രകടനമാണ് നടത്തിയത്. ഗുഡകേഷ് മോട്ടി രണ്ട് വിക്കറ്റും ഷാമര് സ്പ്രിംഗര്, റൊമാരിയോ ഷെപ്പേര്ഡ് എന്നിവര് ഓരോ വീതം വിക്കറ്റും സ്വന്തമാക്കി ടീമിന്റെ വിജയത്തില് നിര്ണായകമായി.
ക്യാപ്റ്റന് ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്ഡീസ് വമ്പന് സ്കോറിലെത്തിയത്. ബാക് ടു ബാക് സിക്സര് പറത്തി നേരിട്ട 50ാം പന്തില് പുറത്താകാതെ 102* റണ്സാണ് ഹോപ്പ് അടിച്ചെടുത്തത്. 204.00 എന്ന പ്രഹര ശേഷിയില് ഒമ്പത് സിക്സും നാല് ഫോറും ഉള്പ്പെടെയാണ് ഹോപ്പ് സെഞ്ച്വറി പൂര്ത്തിയാക്കിയത്.
Content Highlight: Mohammed Kaif Talking About India’s Lose Against West Indies In Fourth T20 Match In Five Matches Series
