ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കരീബിയന്‍സിന് മുമ്പില്‍ കൂറ്റന്‍ ടോട്ടലുമായി ആതിഥേയര്‍. റാഞ്ചിയില്‍ നടക്കുന്ന മത്സരത്തില്‍ 250 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ വിന്‍ഡീസിന് മുമ്പില്‍ ഉയര്‍ത്തിയത്.
HIGHEST T20I TEAM TOTAL IN RANCHI 🏟️ #TeamIndia put on a breathtaking show with the bat 👏 Scorecard ▶️ https://t.co/mZlyaWZsoe #INDvWI | @mflone_ https://t.co/euZ4om6cvW
— BCCI (@BCCI) October 9, 2026
വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ടിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. നേരിട്ട 21ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം, 41 പന്തില്‍ 82 റണ്‍സുമായാണ് പുറത്തായത്.
ഒമ്പത് ഫോറും നാല് സിക്‌സറും അടക്കം 200.00 എന്ന സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം.
Pulled Out His Trump Card! ♦️ #WhistlePodu #INDvWI https://t.co/f4fnGIz2tV
— Chennai Super Kings (@ChennaiIPL) October 9, 2026
അന്താരാഷ്ട്ര ടി-20യില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവുമുയര്‍ന്ന എട്ടാമത് സ്‌കോറാണ് സഞ്ജു സാംസണ്‍ റാഞ്ചിയില്‍ കുറിച്ചത്. ഈ പട്ടികയിലെ ആദ്യ എട്ടില്‍ ഏഴിലും സഞ്ജു തന്നെയാണ് ഇടം പിടിച്ചിരിക്കുന്നത്.
Muscular and Intentful 💪 Sanju Samson made full use of the Powerplay ✅ Updates ▶️ https://t.co/mZlyaWZsoe #TeamIndia | #INDvWI | @mflone_ | @IamSanjuSamson https://t.co/ATcAq8UAX2
— BCCI (@BCCI) October 9, 2026
ടി-20ഐയില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍
(താരം – എതിരാളികള്‍ – സ്‌കോര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – ബംഗ്ലാദേശ് – 111 – ഹൈദരാബാദ് – 2024
സഞ്ജു സാംസണ്‍ – സൗത്ത് ആഫ്രിക്ക – 109* – ജോഹനാസ്‌ബെര്‍ഗ് – 2024
സഞ്ജു സാംസണ്‍ – സൗത്ത് ആഫ്രിക്ക – 107 – ഡര്‍ബന്‍ – 2024
സഞ്ജു സാംസണ്‍ – വെസ്റ്റ് ഇന്‍ഡീസ് – 97* – കൊല്‍ക്കത്ത – 2026
സഞ്ജു സാംസണ്‍ – ന്യൂസിലാന്‍ഡ് – 89* – അഹമ്മദാബാദ് – 2026
ഇഷാന്‍ കിഷന്‍ – ശ്രീലങ്ക – 89 – ലഖ്‌നൗ – 2022
സഞ്ജു സാംസണ്‍ – ഇംഗ്ലണ്ട് – 89 – മുംബൈ – 2026
സഞ്ജു സാംസണ്‍ – വെസ്റ്റ് ഇന്‍ഡീസ് – 82 – റാഞ്ചി – 2026*
Sanju right now : 🔥🔥🔥 https://t.co/PE63C8n6Za
— Chennai Super Kings (@ChennaiIPL) October 9, 2026
അതേസമയം, മത്സരത്തില്‍ വെടിക്കെട്ടുമായി തിളങ്ങിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും തിലക് വര്‍മയും ഇഷാന്‍ കിഷനും ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.
18 പന്തില്‍ പുറത്താകാതെ 44 റണ്‍സാണ് തിലക് നേടിയത്. മൂന്ന് വീതം സിക്‌സറും ഫോറും അടക്കം 244.44 സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
6️⃣. 6️⃣. 6️⃣ 🚀 Absolute carnage from Tilak Varma 💥💥 Scorecard ▶️ https://t.co/mZlyaWZsoe #TeamIndia | #INDvWI | @mflone_ | @TilakV9 https://t.co/95kMEXxtwO
— BCCI (@BCCI) October 9, 2026
ഇഷാന്‍ കിഷന്‍ 22 പന്തില്‍ 43 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ് 18 പന്തില്‍ 40 റണ്‍സുമായി തിളങ്ങി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ 249/5 ന് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
വെസ്റ്റ് ഇന്‍ഡീസിനായി റോസ്റ്റണ്‍ ചെയ്‌സ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷമര്‍ സ്പ്രിംഗര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.
Content highlight: Sanju Samson features in seven of the top eight spots among wicket-keepers with the highest T20 scores.
