ബിജു മേനോന് ഭയങ്കര ജാഡയാണെന്നാണ് കൂട്ടുകാരികളോട് പറഞ്ഞിരുന്നത്, കല്യാണം കഴിഞ്ഞതിന് ശേഷം അവരെ ഫേസ് ചെയ്യാന്‍ ബുദ്ധിമുട്ടായി: സംയുക്ത വര്‍മ
Malayalam Cinema
ബിജു മേനോന് ഭയങ്കര ജാഡയാണെന്നാണ് കൂട്ടുകാരികളോട് പറഞ്ഞിരുന്നത്, കല്യാണം കഴിഞ്ഞതിന് ശേഷം അവരെ ഫേസ് ചെയ്യാന്‍ ബുദ്ധിമുട്ടായി: സംയുക്ത വര്‍മ
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 28th June 2026, 10:49 pm

താരദമ്പതിമാര്‍ക്കിടയില്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ് ബിജു മേനോനും സംയുക്ത വര്‍മയും. വിവാഹശേഷം സംയുക്ത അഭിനയത്തില്‍ നിന്നും പിന്മാറിയെങ്കിലും താരം അഭിനയിച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവയാണ്. 1999ല്‍ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടാനും താരത്തിന് സാധിച്ചിരുന്നു.

ബിജു മേനോനും സംയുക്ത വര്‍മയും. Photo: The Times Of India

വാഴുന്നോര്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, തെങ്കാശിപട്ടണം, മേഘസന്ദേശം തുടങ്ങി മലയാളികള്‍ ഓര്‍ത്തുവെക്കുന്ന ഒട്ടനവധി ചിത്രങ്ങളാണ് താരം ചെയ്തിട്ടുള്ളത്. എന്നാല്‍ 2002ല്‍ ബിജു മേനോനുമായുള്ള വിവാഹശേഷം താരം അഭിനയത്തില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു.

താന്‍ സിനിമയിലെത്തുന്നതിന് മുമ്പ് ബിജു മേനോനെ കുറിച്ച് തനിക്കുണ്ടായ ധാരണയെ കുറിച്ചും താരത്തെ കുറിച്ച് തന്റെ സുഹൃത്തക്കളോട് പറഞ്ഞതിനെ കുറിച്ചും സംയുക്ത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബിജു മോനോനും സംയുക്തയും ഒരുമിച്ച് നല്‍കിയ പഴയ അഭിമുഖത്തിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുന്നത്.

ബിജു മേനോനും സംയുക്ത വര്‍മയും.

സിനിമയിലെത്തുന്നതിന് മുമ്പ് ബിജു മോനോനുമായി പരിചയമില്ലായിരുന്നുവെന്ന് പറയുകയാണ് സംയുക്ത. പ്രണയവര്‍ണങ്ങള്‍ റിലീസായ സമയത്ത് കോളേജിലെ ആര്‍ട് ഫെസ്റ്റിവലിനായി താരത്തെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ വരാന്‍ പറ്റില്ലെന്നാണ് ബിജു മേനോന്‍ മറുപടി പറഞ്ഞതെന്നും സംയുക്ത ഓര്‍ത്തെടുത്തു. അത് കേട്ടപ്പോള്‍ ബിജു മോനോന് എന്തൊരു ജാഡയാണെന്ന് കൂട്ടുകാരികളോടെല്ലാം പറഞ്ഞിരുന്നുവെന്നും താരം പറഞ്ഞു. എന്നാല്‍ പിന്നീട് ഒന്നിച്ചഭിനയിക്കുകയും വിവാഹിതരവുകയും ചെയ്തപ്പോള്‍ അവരെയെല്ലാം ഫേസ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Samyuktha Varma talks about her experience with Biju Menon Before their marriage

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.