സാമന്ത കേന്ദ്രകഥാപാത്രമാവുന്ന ശാകുന്തളം റിലീസിനൊരുങ്ങുകയാണ്. മലയാളി താരം ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്ത്യ രാജാവായി അഭിനയിക്കുന്നത്. ചിത്രത്തില്‍ അതിഥി ബാലനാണ് ശകുന്ദളയുടെ തോഴിയായ അനസൂയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുവി പോലെ ശ്രദ്ധ നേടിയ ചിത്രത്തില്‍ നായികയായ അതിഥി ബാലന്‍ ശാകുന്തളത്തില്‍ അനസൂയയെ അവതരിപ്പിക്കുന്നത് ചര്‍ച്ചയായിരുന്നു.

ശാകുന്തളം പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ സാമന്തക്ക് നേരെയും ഇതിനോടനുബന്ധിച്ചുള്ള ചോദ്യം ഉയര്‍ന്നിരിക്കുകാണ്. ബിങ്കോ ബോക്‌സിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സാമന്ത നായികയായ ചിത്രത്തില്‍ എങ്ങനെ അതിഥി ബാലന്‍ വന്നുവെന്നാണ് അവതാരക ചോദിച്ചത്.

കീര്‍ത്തി സുരേഷ് നായികയായ മഹാനടിയില്‍ താനും അഭിനയിച്ചില്ലേ എന്നായിരുന്നു സാമന്തയുടെ മറുപടി. ‘മഹാനടിയില്‍ ഞാന്‍ അഭിനയിച്ചിട്ടില്ലേ. കീര്‍ത്തി സുരേഷിന്റെ പടത്തില്‍ ഞാന്‍ അഭിനയിച്ചില്ലേ. ഒരു സിനിമയുടെ ഭാഗമാകാന്‍ തീരുമാനിക്കുമ്പോള്‍ എന്റെ കഥാപാത്രം നല്ലതാണോ, എനിക്ക് കണക്ട് ചെയ്യാന്‍ പറ്റുന്നതാണോ, എന്റെ 100 ശതമാനവും കൊടുക്കാന്‍ പറ്റുമോ എന്നൊക്കെയാണ് നോക്കാറുള്ളത്.

കാതുവാക്കുള്ള രണ്ടുകാതലില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ നയന്‍സിനായിരിക്കും പ്രാധാന്യമെന്ന് എല്ലാവരും പറഞ്ഞു. നയന്‍സ് അവര്‍ക്ക് കിട്ടിയ കഥാപാത്രം എങ്ങനെ അവതരിപ്പിച്ചാലും അത് എന്നെ ബാധിക്കില്ല. എനിക്ക് ഖദീജ എന്ന കഥാപാത്രത്തെയാണ് ഇഷ്ടപ്പെട്ടത്. അതുകൊണ്ട് എനിക്ക് ആ കഥാപാത്രമാണ് ചെയ്യാന്‍ തോന്നിയത്,’ സാമന്ത പറഞ്ഞു.

Content Highlight: samantha talks about nayanthara