നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് രാമായണ.സിനിമയിൽ രൺബീർ കപൂറാണ് രാമനായി വേഷമിടുന്നത്. സായി പല്ലവി സീതയായി എത്തുമ്പോൾ യഷാണ് രാവണന്റെ വേഷമണിയുന്നത്. ദീപാവലി റീലീസായി നവംബർ 5ന് തിയേറ്ററുകളിലെത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്ലാൻ ചെയ്തിരിക്കുന്നത്. സിനിമയുടെ ഏകദേശ ബഡ്ജറ്റ് 4000 കോടിയാണെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. അതേസമയം ചിത്രത്തിന്റെ ദൃശ്യാവിഷ്കാരം, സി.ജി.ഐ, ആക്ഷൻ രംഗങ്ങൾ, എ.ഐ സാങ്കേതികവിദ്യ എന്നിവയ്ക്ക് കഴിഞ്ഞ ദിവസങ്ങളിലായ് ഏറെ വിമർശങ്ങൾ ലഭിച്ചിരുന്നു.
ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായ് ബന്ധപ്പെട്ട് ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ച് റിവ്യൂ നാഷണുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സായി പല്ലവി.
‘എനിക്കിപ്പോഴും അറിയില്ല ഞാൻ ഈ സിനിമ ചെയ്യാൻ ഡിസർവിങ്ങാണോ എന്ന്. പക്ഷേ ഞാനിപ്പോൾ ഹാപ്പിയാണ്. ഈ സിനിമയിൽ സീതയുടെ റോൾ ചെയ്യാൻ പറ്റിയതിലൂടെ എന്റെ വ്യക്തിജീവിതത്തിൽ എന്തൊക്കെയോ കുറെ പഠിക്കാൻ കഴിഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്.
സ്പിരിച്വലായ ഒരു പാത പിന്തുടരുന്ന ഒരാളെന്ന നിലയിൽ, ജീവിതത്തെയും സ്പിരിച്വാലിറ്റിയെയും നോക്കിക്കാണുന്ന രീതി ഓരോരുത്തരിലും വ്യത്യസ്തമായിരിക്കുമെന്ന് ഞാൻ കരുതുന്നു.

രാമായണ.Photo.Screen Grab/Youtube.com
അതിനാൽ ഈ കഥാപാത്രം ചെയ്തത് എൻ്റെ ജീവിതത്തിൽ വളരെ നിർണായകമായിരുന്നു എന്നാണ് ഞാൻ വിചാരിക്കുന്നത്. ആ ഒരു അർത്ഥത്തിൽ ഞാൻ സന്തോഷവതിയാണ്. ഈ വേഷം ചെയ്യാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്. എന്റെ കഥാപാത്രത്തെ കൂടാതെ രാമന്റെയും രാവണന്റെയും കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും വലിയൊരു സമ്മർദ്ദമുണ്ട്. രാവണന്റെ കാര്യത്തിൽ ആണെങ്കിൽ അവസാനത്തിൽ പ്രേക്ഷകർ വെറുക്കാൻ ഇടയാകുന്ന ഒരു കഥാപാത്രമാണത്,’ താരം പറഞ്ഞു.
രൺബീർ കപൂറും യഷും സായി പല്ലവിയുടെ സ്പിരിച്വാലിയെ പറ്റിയും അഭിമുഖത്തിൽ സംസാരിച്ചിരുന്നു. തന്റെ ജീവിതത്തിൽ താൻ കണ്ടുമുട്ടിയിട്ടുള്ളവരിൽ വെച്ച് ഏറ്റവും ആത്മീയതയുള്ള വ്യക്തികളിൽ ഒരാളാണ് സായിയെന്നും അവരുടെ വ്യക്തിത്വം അവരിലുളള ഓറ അവരുടെ സ്പിരിറ്റ് ഇവയെല്ലാം അങ്ങേയറ്റം ആത്മീയത നിറഞ്ഞതായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നുമാണ് രൺബീർ പറഞ്ഞത്. സായി ചെയ്യുന്ന ഒരു കാര്യത്തിനും യാതൊരു ക്രെഡിറ്റും സ്വയം ഏറ്റെടുക്കാറില്ലെന്നും എപ്പോഴും അതിന്റെ ക്രെഡിറ്റ് ദൈവത്തിനോ പ്രപഞ്ചത്തിനോ നൽകുന്ന ഒരാളാണ് സായിയെന്ന് യഷും വ്യക്തമാക്കി.
Content Highlight: Sai Pallavi stated she considered playing the role a blessing, adding she wasn’t sure if she was worthy of it.
