സല്‍മാന്‍ ഖാന്റെ പുതിയ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിന് തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചാഘോഷിച്ച് ആരാധകര്‍. സല്‍മാന്റെ പുതിയ ചിത്രമായ ആന്റിം: ദി ഫൈനല്‍ ട്രൂത്ത് എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങ് വീഡിയോ പ്രദര്‍ശിപ്പിച്ചപ്പോഴായിരുന്നു ആരാധകരുടെ അതിര് വിട്ട ആഘോഷം.

എന്നാല്‍ താരം തന്നെ ഇതിനെതിരെ രംഗത്ത് വന്നു. ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച താരം തിയറ്ററില്‍ പടക്കം പൊട്ടിക്കരുതെന്നും അത് ജീവന് ആപത്താണെന്നും ആരാധകരോട് അപേക്ഷിച്ചു.


Content Highlight: salman-khan-fans-burst-crackers-in-theatre-antim-screening