മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയെ സാന്‍ ഡിഗോ സമനിലയില്‍ തളച്ചിരുന്നു. മയാമിയുടെ തട്ടകമായ നു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.
മത്സരം സമനിലയായെങ്കിലും ഇതിഹാസ താരം ലയണല്‍ മെസിയുടെ മിന്നും പ്രകടനങ്ങള്‍ക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ ഒരു ഗോള്‍ നേടിയാണ് മെസി തിളങ്ങിയത്.
ഒരു തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോള്‍ നേടിയാണ് മെസി അത്ഭുതപ്പെടുത്തിയത്. മത്സരത്തിന്റെ 24ാം മിനിട്ടിലായിരുന്നു താരത്തിന്റെ മഴവില്‍ ഗോള്‍ പിറന്നത്. മെസിക്ക് പുറമെ ലൂയി സുവാരസുമാണ് ഗോള്‍ മയാമിക്കായി ഗോള്‍ നേടിയത്.
ഈ ഗോളിന് പിന്നാലെ എം.എല്‍.എസില്‍ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരിക്കുകയാണ്. 2026ലെ എം.എല്‍.എസ് സീസണില്‍ ഏറ്റവും ഗോളുകളും അസിസ്റ്റും നേടുന്ന താരമാകാനാണ് മെസിക്ക് സാധിച്ചത്. സീസണില്‍ 20 ഗോളുകളും 13 അസിസ്റ്റുമാണ് മെസി സ്വന്തമാക്കിയത്. അസിസ്റ്റില്‍ ഗോണ്‍സാലോ പെരേരയ്‌ക്കൊപ്പമാണ് താരം ഇടം നേടിയത്.
2026ലെ എം.എല്‍.എസ് സീസണില്‍ ഏറ്റവും ഗോളുകളും അസിസ്റ്റും നേടുന്ന താരം
ഗോളുകള്‍
ലയണല്‍ മെസി – 20
ക്രിസ്റ്റ്യന്‍ മുസ – 18
ബ്രാന്‍ഡന്‍ വൈറ്റ് – 16
ജോര്‍ദാന്‍ സുരിഡ്ജ് – 16
ഫെര്‍ണാണ്ടസ് – 15
ഡെനിസ് ബൗവാംഗ – 14
അസിസ്റ്റുകള്‍
ലയണല്‍ മെസി – 13
ഗോണ്‍സാലോ പെരേര – 13
ഡെയര്‍ -12
ഹ്യൂന്‍-മിന്‍ സോണ്‍ – 12
എസ്പിനോസ – 12
റോഡ്രിഗോ ഡി പോള്‍ – 12
ഈ ഗോളോടെ ഫുട്‌ബോളിലെ തന്റെ ഗോള്‍ നേട്ടം 930 ആക്കി ഉയര്‍ത്താനും മെസിക്ക് സാധിച്ചു. 70 ഗോളുകള്‍ കൂടി എതിരാളികളുടെ വലയില്‍ എത്തിച്ചാല്‍ മെസിക്ക് ആയിരം ഗോളുകളെന്ന മാന്ത്രിക സംഖ്യയിലേക്കും കാലെടുത്തുവെക്കാന്‍ സാധിക്കും.
നിലവില്‍ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ മൂന്നാം സ്ഥാനത്താണ് മെസിയും സംഘവും. 26 മത്സരങ്ങളില്‍ നിന്നും 12 വിജയവും 10 സമനിലയും നാല് തോല്‍വിയും അടക്കം 46 പോയിന്റാണ് മയാമിക്കുള്ളത്.
അതേസമയം സാന്‍ ഡിഗോക്ക് വേണ്ടി ആന്‍ഡേഴ്സ് ഡ്രെയറാണ് ഇരട്ട ഗോള്‍ നേടി തിളങ്ങിയത്.
Content Highlight: Lionel Messi Achieve Great Record In 2026 MLS Season
