രണ്ടായിരങ്ങളില്‍ പുറത്തിറങ്ങിയ മലയാളം തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അഭിരാമി. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷന്‍ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ച താരം ഞങ്ങള്‍ സന്തുഷ്ടരാണ്, മേഘസന്ദേശം, ദോസ്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചുവരവാണ് അഭിരാമി കാഴ്ചവെച്ചത്.
അര്‍ജുന്‍ സര്‍ജ, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയ ചിത്രം ആക്ഷന്‍ ത്രില്ലറായിട്ടായിരുന്നു സംവിധായകന്‍ ഒരുക്കിയത്. കേരളത്തില്‍ നിന്നടക്കം വലിയ കളക്ഷന്‍ നേടാനും ചിത്രത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റേതായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് രഞ്ജിത് സംവിധാനം ചെയ്ത ലോ ആന്‍ഡ് ഓര്‍ഡര്‍.

അഭിരാമി. Photo: X.com
ക്രൈം ത്രില്ലറായി തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ കാമിയോ റോളില്‍ മമ്മൂട്ടിയെത്തുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍. താരത്തിന്റെ വലിയ ആരാധക പിന്തുണയുള്ള കഥാപാത്രങ്ങളിലൊന്നായ കാരിക്കാമുറി ഷണ്മുഖന്റെ റീ എന്‍ട്രിയായിരുന്നു ലോ ആന്‍ഡ് ഓര്‍ഡറിലെ പ്രധാന ആകര്‍ഷണം.
ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മോഹന്‍ലാലുമൊത്ത് ശ്രദ്ധ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് അഭിരാമി. ചിത്രത്തിലെ ഗാനരംഗത്തില്‍ ഡാന്‍സിനെ കുറിച്ച് ഒന്നും അറിയാത്ത തന്നെ സഹായിച്ചത് മോഹന്‍ലാലായിരുന്നുവെന്ന് അഭിരാമി പറഞ്ഞു.
‘ശ്രദ്ധ എന്ന ചിത്രത്തിലുടനീളം ലാലേട്ടനൊപ്പം എനിക്ക് വര്‍ക്ക് ചെയ്യാനുള്ള അവസരം ലഭിച്ചു. ചിത്രത്തിലെ പാട്ട് ചെയ്യുന്ന സമയത്ത് അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിരുന്നു. നമ്മള്‍ ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത പാട്ടായിരുന്നു അത്. ഒരു മലയുടെ മുകളില്‍ വെച്ചായിരുന്നു ഷൂട്ടിങ്. റോപ് വെച്ചിട്ടുള്ള ഷോട്ടുകളും ഒരുപാട് ഡ്രെസ് ചേഞ്ചിങ് സീനുകളും ഉണ്ടായിരുന്നു.

അഭിരാമി. Photo: X.com
അതൊന്നും എനിക്ക് പരിചയമില്ലാത്ത കാര്യങ്ങളായിരുന്നു. അതുകൊണ്ട് തന്നെ സെറ്റിലുടനീളം എന്നെ ഗൈഡ് ചെയ്തത് ലാലേട്ടനായിരുന്നു. മറ്റുള്ള നായികമാരെ പോലെ എനിക്ക് ഡാന്‍സ് വലിയ വശമില്ലായിരുന്നു. പക്ഷേ ഡാന്‍സിന്റെ പവര്‍ ഹൗസാണ് ലാലേട്ടന്‍. അതിന്റെ ബീറ്റ് ഫോളോ ചെയ്യുന്നത് എങ്ങനെയാണെന്നും പ്രേക്ഷകനെ കണ്‍വിന്‍സ് ചെയ്ത് എങ്ങനെ മൂവ് ചെയ്യാമെന്നും എല്ലാം അദ്ദേഹമാണ് എനിക്ക് കാണിച്ചുതന്നത്,’ അഭിരാമി പറഞ്ഞു.
Content Highlight: Abhirami talks about her experience of acting with Mohanlal
