എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണു പ്രണോയി; ശക്തിവേലിനെ തൃശൂരിലെത്തിച്ചു; പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യും
എഡിറ്റര്‍
Sunday 9th April 2017 6:36pm

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അറസ്റ്റിലായ നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ തൃശൂര്‍ പൊലീസ് ക്ലബ്ബിലെത്തിച്ചു. കേസിലെ മൂന്നാം പ്രതിയായ ഇയാളെ കോയമ്പത്തൂരിന് സമീപമുള്ള അന്നൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.


Also read ‘കാളീ ദേവി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് കുടുംബത്തിന്റെ നന്മയ്ക്കായി അമ്മയുടെ തലയറുക്കാന്‍ ആവശ്യപ്പെട്ടു’; സ്വന്തം അമ്മയുടെ തലയറുത്ത് യുവാവ് 


പൊലീസ് ക്ലബ്ബിലെത്തിച്ച ശക്തിവേലിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. കേസില്‍ മറ്റ് രണ്ടു പേര്‍ കൂടി അറസ്റ്റിലായെന്നാണ് സൂചനകള്‍. മൊബൈല്‍ ഫോണ്‍ ട്രേസ് ചെയ്താണ് പൊലീസ് മൂന്ന് പേരേയും കണ്ടെത്തിയത് എന്നാണ് അറിയുന്നത്.

അതേസമയം കുടുംബം നടത്തുന്ന നിരാഹാര സമരം ഇന്നവസാനിച്ചേക്കാന്‍ സാധ്യതയുണ്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കുടുംബവുമായ് നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണിത്.

ഐ.സി.യുവില്‍ കഴിയുന്ന മഹിജയുടെ നില ആശങ്കാജനകമായി തന്നെ തുടരുകയാണ്. ജ്യൂസ് കുടിക്കുന്നുണ്ടെന്ന് ഇന്നലെ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയതിനെ തുടര്‍ന്ന് ഡ്രിപ്പും മരുന്നും ഇവര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ഐ.സി.യുവിലേക്ക് മാറ്റിയത്.

Advertisement