എഡിറ്റര്‍
എഡിറ്റര്‍
‘കാളീ ദേവി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് കുടുംബത്തിന്റെ നന്മയ്ക്കായി അമ്മയുടെ തലയറുക്കാന്‍ ആവശ്യപ്പെട്ടു’; സ്വന്തം അമ്മയുടെ തലയറുത്ത് യുവാവ്
എഡിറ്റര്‍
Sunday 9th April 2017 5:15pm


കൊല്‍ക്കത്ത: ദേവ പ്രീതിക്കായി യുവാവ് സ്വന്തം അമ്മയുടെ തലയറുത്തു. ബംഗാളിലെ പുരൂലിയ ജില്ലയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് കാളീപ്രീതീക്കായി യുവാവ് വിഗ്രഹത്തിന് മുന്നില്‍ അമ്മയുടെ തലയറുത്തത്. ക്ഷേത്ര പരിസരത്ത് അമ്മയുടെ മൃതദേഹം കണ്ട മൂത്ത മകനാണ് കൊലപാതക വാര്‍ത്ത പുറം ലോകത്തെ അറിയിക്കുന്നത്.


Also read ‘ഒരമ്മയുടെ കണ്ണുനീരിനെയൊക്കെ ഇങ്ങനെ പരിഹസിക്കുന്ന ഇത്തരം വിഷജന്തുക്കളാണ് പാര്‍ട്ടിയുടെ ശാപം’; സൈബര്‍ സഖാക്കള്‍ക്കെതിരെ ദീപാ നിശാന്ത്


കാളി ക്ഷേത്രത്തിന്റെ പരിസരം വൃത്തിയാക്കുകയായിരുന്ന 55 കാരിയായ ഫുലി മഹാതോയെ ഇളയ മകനായ നാരായണന്‍ മഹാതോ(35)യാണ് തലയറുത്ത് കൊന്നത്. മൃഗബലിക്കുപയോഗിക്കുന്ന മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചാണ് ഇയാള്‍ സ്വന്തം അമ്മയുടെ തലയറുത്തത്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ദേവിയെ പ്രീതിപ്പെടുത്താനാണ് താന്‍ അമ്മയെ കൊന്നതെന്ന് ഇയാള്‍ പറയുന്നത്.


Dont miss ‘സ്വീഡനിലെ കാര്യങ്ങള്‍ കഴിഞ്ഞ് സമയം കിട്ടുവാണേല്‍ ഇന്ത്യയിലെക്കാര്യം കൂടി നോക്കണം ട്ടാ’; മോദിയെ ട്രോളി ലാലു പ്രസാദ്


ക്ഷേത്ര പരിസരത്ത് നിന്ന് അമ്മയുടെ തലയറുത്ത ഇയാള്‍ ഉടന്‍ തന്നെ രക്തമുള്ള ആയുധവുമായി ജ്യേഷ്ഠന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. കാളിദേവിയുടെ മുന്നില്‍ വെച്ച് അമ്മ സ്വയം തലയറുത്ത് ജീവത്യാഗം ചെയ്തെന്നാണ് ജ്യേഷ്ഠനോട് ഇയാള്‍ പറഞ്ഞത്. മൃതദേഹം കണ്ട ജേഷ്ഠന്‍ ഉടന്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു.

നാരായണന്‍ ദുര്‍ മന്ത്രവാദിയാണെന്ന് നാട്ടുകാര്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു ഇതേ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ തന്നെയാണ് കൊല നടത്തിയതെന്ന് ഇയാള്‍ സമ്മതിക്കുന്നത്. കാളീ ദേവി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് കുടുംബത്തിന്റെ നന്മയ്ക്ക് വേണ്ടി അമ്മയുടെ തലയറുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ഇയാള്‍ പറയുന്നത്.

Advertisement