SAF-GAMESഗുവാഹത്തി: സാഫ് ഗെയിംസില്‍ ഇന്ത്യ മുന്നേറ്റം തുടരുകയാണ്. മലയാളി താരങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് സൈക്ലിങ്ങില്‍  ലഡിയ മോളും നീന്തലില്‍ സാജന്‍ പ്രകാശും ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടി. 23 സ്വര്‍ണം നേടിയ ഇന്ത്യ ഇപ്പോള്‍ പോയിന്റ് നിലയില്‍ ഏറെ മുന്നിസാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തിലാണ് സാജന്‍ പ്രകാശ് സ്വര്‍ണം കരസ്ഥമാക്കിയത്.

1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആണ് ഗെയിംസ് റെക്കോര്‍ഡോടെ സാജന്റെ സ്വര്‍ണനേട്ടം. സൈക്ലിംഗിലെ 40 കി.മി ക്രൈറ്റീരിയം വിഭാഗത്തിലായിരുന്നു ലിഡിയയുടെ സ്വര്‍ണ്ണം. ഇന്ത്യയുടെ തന്നെ മനോരമാ ദേവിക്കാണ് ഈ വിഭാഗത്തില്‍ വെള്ളി. വനിതകളുടെ 400 മീറ്ററില്‍ സയാനി ഘോഷും സ്വര്‍ണം നേടി. ഈ ഇനത്തിലും ഇന്ത്യയ്ക്ക് തന്നെയാണ് സ്വര്‍ണം. ഭരോദ്വഹനത്തിലും ഇന്ത്യ ഇന്ന് രണ്ട് സ്വര്‍ണം നേടി.

ആറ് സ്വര്‍ണം നേടി ശ്രീലങ്കയാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തും പാകിസ്ഥാന്‍ നാലാം സ്ഥാനത്തും നില്‍ക്കുന്നു.