മുംബൈ: കാഴ്ച പരിമിതരായ ക്രിക്കറ്റ് താരങ്ങളെ ബി.സി.സി.ഐയുടെ പെന്‍ഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍. ഇതു സംബന്ധിച്ച് സച്ചിന്‍, വിനോദ് റായ് അധ്യക്ഷനായ ഭരണസമിതിയ്ക്ക് കത്തയച്ചു.

കാഴ്ചപരിമിതരുടെ സംഘടനയായ ക്രിക്കറ്റ് അസോസിയേഷന്‍ ബ്ലൈന്‍ഡ് ഫോര്‍ ഇന്ത്യയെ വേണ്ട രീതിയില്‍ പരിഗണിക്കാന്‍ ബി.സി.സി.ഐ തയ്യാറാകണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

” കാഴ്ചപരിമിതരുടെ ലോകകപ്പിലെ തുടര്‍ച്ചയായ നാലാമത്തെ കിരീടനേട്ടവും നമ്മള്‍ ആഘോഷിച്ചു. ഇനിയെങ്കിലും സി.എ.ബി.ഐയെ ബി.സി.സി.ഐ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തണം”.

നിരവധി പ്രതിബന്ധങ്ങള്‍ നേരിട്ടാണ് ടീം ഇവിടെ വരെയെത്തിയതെന്നും അത് നമ്മള്‍ മനസിലാക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം 20 നായിരുന്നു പാകിസ്ഥാനെ 2 വിക്കറ്റിന് തോല്‍പ്പിച്ച് കാഴ്ചപരിമിതരുടെ ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയത്.