ഹോളിവുഡ് സിനിമാ പ്രേമികളായ ഏവരെയും ആവേശം കൊള്ളിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സാന്‍ഡിയാഗോയില്‍ നിന്നും പുറത്ത് വരുന്നത്. മാര്‍വല്‍ സ്റ്റുഡിയോസ് പുറത്തിറക്കിയ ചിത്രങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള ഗോസ്റ്റ് റൈഡര്‍ ഒരിക്കല്‍ കൂടെ ്രേപക്ഷകരിലേക്ക് മുന്നിലേക്കെത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ ലോകത്ത് വൈറലാകുന്നത്. നിലവില്‍ ഹോളിവുഡിലെ മിന്നും താരങ്ങളിലൊരാളായ റയാന്‍ ഗോസ്‌ലിങ്ങിനെ നായകനാക്കി 2028ലായിരിക്കും ചിത്രം പുറത്തിറങ്ങുക.
സാന്‍ഡിയാഗോ കോമിക് കോണില്‍ മാര്‍വല്‍ സ്റ്റുഡിയോസ് സംഘടിപ്പിച്ച ബ്ലോക്ക്ബസ്റ്റര്‍ ഹാള്‍ എച്ച് പാനലില്‍ സംസാരിക്കവെയായിരുന്നു സ്റ്റുഡിയോ പ്രസിഡന്റ് കെവിന്‍ ഫീജ് പ്രൊജക്ട് സ്ഥിരീകരിച്ചത്. വേദിയില്‍ റയാന്‍ ഗോസ്‌ലിങ്ങും സന്നിഹതനായിരിക്കെയായിരുന്നു ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് നടന്നത്. ചിത്രത്തില്‍ വേഷമിടാന്‍ താന്‍ ഒരുപാട് നാളായി കാത്തിരിക്കുകയാണെന്നും എക്‌സൈറ്റഡാണെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.
നൈറ്റ് അറ്റ് ദി മ്യൂസിയം, ഫ്രീ ഗൈ, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഷോണ്‍ ലെവിയാണ് ഗോസ്റ്റ് റൈഡര്‍ സംവിധാനം ചെയ്യുക. ഗോസ് ലിങ്ങിന്റെ വരാനിരിക്കുന്ന ചിത്രമായ സ്റ്റാര്‍വാര്‍: സ്റ്റാര്‍ഫൈറ്റര്‍ സംവിധാനം ചെയ്യുന്നതും ലെവിയാണ്. അടുത്ത വര്‍ഷമാണ് ചിത്രം തിയേറ്ററുകളിലെത്തുക. 2007ല്‍ പുറത്തിറങ്ങിയ ഗോസ്റ്റ് റൈഡറില്‍ നായകനായെത്തിയത് നിക്കോളാസ് കേജായിരുന്നു. മാര്‍ക്ക് സ്റ്റീവന്‍ ജോണ്‍സണിന്റെ നേത്യത്വത്തില്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും പലരുടെയും ഫേവറിറ്റ് ലിസ്റ്റിലുണ്ട്.
ഈ വര്‍ഷമാദ്യം പുറത്തിറങ്ങി ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റായി മാറിയ പ്രൊജക്ട് ഹെയില്‍ മേരിയ്ക്ക് ശേഷം റയാന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ഗ്യാരണ്ടി പ്രൊജക്ടായിരിക്കും ഗോസ്റ്റ് റൈഡര്‍. സ്റ്റാര്‍വാര്‍: സ്റ്റാര്‍ ഫൈറ്ററിന് പുറമെ റൊമാന്റിക് ഡ്രാമയായ ലൗ ഓഫ് യുവര്‍ ലൈഫിലും താരം വേഷമിടുന്നുണ്ട്.
Content Highlight: Ryan Gosling to star in Ghost Rider by Marvel studio which will be releases in 2028
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.