ലോകസിനിമയില്‍ ഏറ്റവുമധികം കളക്ട് ചെയ്ത സിനിമകളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ എക്കാലത്തെയും വലിയ വിജയമായ എന്‍ഡ്‌ഗെയിം റീ റിലീസിലൂടെയാണ് കളക്ഷനില്‍ ഒന്നാമതെത്തിയത്. ഡൂംസ്‌ഡേയുമായി കണക്ട് ചെയ്യുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എന്‍ഡ്‌ഗെയിം അണ്‍കോര്‍ എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇതിനോടകം 126 മില്യണ്‍ സ്വന്തമാക്കി.
ഇതോടെ അവതാറിനെ പിന്തള്ളി ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ സിനിമകളുടെ ലിസ്റ്റില്‍ എന്‍ഡ്‌ഗെയിം ഒന്നാമതെത്തുകയും ചെയ്തിരിക്കുകയാണ്. 2019ല്‍ റിലീസ് ചെയ്ത എന്‍ഡ്‌ഗെയിം അന്ന് ബോക്‌സ് ഓഫീസില്‍ നിന്ന് 2.79 ബില്യണായിരുന്നു നേടിയത്. 2009ല്‍ അവതാര്‍ നേടിയ കളക്ഷനെ മറികടന്നായിരുന്നു എന്‍ഡ്‌ഗെയിം ഒന്നാമതെത്തിയത്.

എന്നാല്‍ 2022ല്‍ റീ റിലീസ് ചെയ്ത അവതാര്‍ വീണ്ടും കളക്ഷനില്‍ ഒന്നാമതെത്തി. 2.924 ബില്യണാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍. ഇപ്പോഴിതാ അവതാറിനെക്കാള്‍ രണ്ട് മില്യണ്‍ കൂടുതല്‍ നേടി എന്‍ഡ്‌ഗെയിം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ്. അടുത്ത റീ റിലീസില്‍ അവതാര്‍ വീണ്ടും ഒന്നാമതെത്തുമെന്നാണ് കണക്കുകൂട്ടല്‍.
രണ്ട് സിനിമകളും ഇത്രയും കളക്ഷന്‍ നേടാന്‍ കാരണം അവ പ്രേക്ഷകര്‍ക്ക് നല്‍കിയ വിഷ്വല്‍ എക്‌സ്പീരിയന്‍സ് കാരണമാണെന്ന് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നു. ജെയിംസ് കാമറൂണ്‍ എന്ന സംവിധായകന്റെ വിഷന്‍ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിയതാണ് അവതാറിന്റെ വിജയകാരണം. ഇതുവരെ കാണാത്ത ലോകത്തെ പരിചയപ്പെടുത്തിയ ചിത്രം ലോകസിനിമയില്‍ തന്നെ നാഴികക്കല്ലാണ്.
![]()
എന്നാല്‍ എന്‍ഡ്‌ഗെയിമിലേക്ക് എത്തുമ്പോള്‍ മാര്‍വല്‍ സൂപ്പര്‍ഹീറോകളോട് പ്രേക്ഷകര്‍ക്കുള്ള ഇമോഷണല്‍ കണക്ഷനാണ് ചിത്രത്തെ വിജയിപ്പിച്ചത്. 11 വര്‍ഷം കൊണ്ട് 23 സിനിമകളിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്ന ഇന്‍ഫിനിറ്റി സാഗയുടെ പെര്‍ഫക്ട് എന്‍ഡിങ്ങാണ് എന്‍ഡ് ഗെയിമിലൂടെ ലഭിച്ചത്. അതിനൊപ്പം നൊസ്റ്റാള്‍ജിയ സമ്മാനിച്ച രംഗങ്ങളും ചിത്രത്തെ മികച്ചതാക്കി.
വരാനിരിക്കുന്ന ഡൂംസ്‌ഡേ ബോക്‌സ് ഓഫീസില്‍ എത്രമാത്രം മുന്നേറുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. പുറത്തുവന്ന അപ്‌ഡേറ്റുകളില്‍ ഓരോന്നും ഹൈപ്പ് ഉയര്‍ത്തുകയും സസ്‌പെന്‍സ് ഫാക്ടറുകള്‍ പുറത്തുവിടാതെയും നില്‍ക്കുന്ന ഡൂംസ്‌ഡേ ഓരോ പ്രേക്ഷകനും ലൈഫ്‌ടൈം എക്‌സ്പീരിയന്‍സ് സമ്മാനിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Avengers Endgame became the highest grossing movie of all time
