കോമിക് ലോകത്ത് ഏറ്റവും ആരാധകരുള്ള രണ്ട് സ്റ്റുഡിയോകളാണ് ഡി.സിയും മാര്‍വലും. സൂപ്പര്‍ഹീറോ കഥകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച ഇരുവരുടെയും ആരാധകര്‍ തമ്മില്‍ വലിയ ക്ലാഷാണ് പലപ്പോഴും അരങ്ങേറുന്നത്. കോമിക്സിന്റെ കാര്യത്തില്‍ ഡി.സിയാണ് മുന്നില്‍ നില്ക്കുന്നതെങ്കിലും സിനിമയില്‍ മാര്‍വല്‍ ഉണ്ടാക്കിയ ഇംപാക്ട് ഡി.സിക്ക് ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല.

ഡിസ്നി സ്റ്റുഡിയോയുമായുള്ള മെര്‍ജിങ് മാര്‍വലിന് ഗുണം ചെയ്തപ്പോള്‍ വാര്‍ണര്‍ ബ്രോസുമായുള്ള കരാര്‍ ഡി.സിക്ക് പലപ്പോഴും തിരിച്ചടിയാവുകയാണ്. വലിയ ഹൈപ്പിലെത്തിയ പല സിനിമകളും ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെയാണ് കളംവിടുന്നത്. ഇപ്പോഴിതാ മാര്‍വലിന് മുന്നില്‍ നാണംകെട്ട ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഡി.സി.
മാര്‍വലിന്റെ അപ്കമിങ് ചിത്രമായ ഡൂംസ്ഡേയുടെ പ്രീ സെയില്‍ കളക്ഷന്‍ ഡി.സിയുടെ സൂപ്പര്‍ ഗേളിന്റെ ലൈഫ്ടൈം കളക്ഷനെ മറികടന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. വലിയ ഹൈപ്പില്‍ അണിയറപ്രവര്‍ത്തകര്‍ കൊണ്ടുവന്ന സൂപ്പര്‍ ഗേളിനെ പ്രേക്ഷകര്‍ തിയേറ്ററില്‍ കൈയൊഴിയുകയായിരുന്നു. 126.5 മില്യണായിരുന്നു സൂപ്പര്‍ഗേളിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍.

റിലീസിന് ഒന്നര മാസം ബാക്കി നില്‍ക്കെ പ്രീ സെയിലിലൂടെ സൂപ്പര്‍ ഗേളിനെ മറികടക്കാന്‍ ഡൂംസ്ഡേയ്ക്ക് സാധിച്ചു. ലിമിറ്റഡ് ഷോയിലൂടെ ഇതിനോടകം 127 മില്യണാണ് ഡൂംസ്ഡേ ഇതുവരെ നേടിയത്. ആദ്യ വീക്കെന്‍ഡില്‍ തന്നെ വണ്‍ ബില്യണ്‍ ഓപ്പണിങ്ങാണ് ഡൂംസ്ഡേ ലക്ഷ്യമിടുന്നത്. ബോക്സ് ഓഫീസില്‍ പല റെക്കോഡുകളും ചിത്രത്തിന് മുന്നില്‍ വീണേക്കുമെന്നാണ് ട്രാക്കര്‍മാരുടെ പ്രവചനം. ബ്രാന്‍ഡ് ന്യൂ ഡേ നല്കിയ മൈലേജ് നിലനിര്‍ത്താനാണ് ഡൂംസ്ഡേ ശ്രമിക്കുന്നത്.
സിനിമകളുടെ കാര്യത്തില്‍ മാര്‍വലിന് മുകളില്‍ ഇനി ഡി.സിക്ക് എത്താന്‍ സാധിക്കില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. സ്റ്റുഡിയോയുമായുള്ള തര്‍ക്കവും സംവിധായകരുമായുള്ള അഭിപ്രായ വ്യത്യാസവുമാണ് ഡി.സിക്ക് തിരിച്ചടിയാകുന്നു. ജെയിംസ് ഗണ്ണിന്റെ വരവിന് ശേഷം രണ്ട് ഹിറ്റുകള്‍ ലഭിച്ചെങ്കിലും പഴയ പ്രതാപത്തിലേക്ക് എത്താന്‍ ഇത് മതിയാകില്ലെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ക്ലേ ഫെയ്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡി.സിയുടെ സിഗ്നേച്ചര്‍ മേക്കിങ്ങിനൊപ്പം പുതിയൊരു ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ ക്ലേ ഫെയ്സിന് സാധിച്ചു. അടുത്ത വര്‍ഷം റിലീസിന് തയാറെടുക്കുന്ന ബാറ്റ്മാന് 2നും സ്കൈ ലെവല്‍ ഹൈപ്പാണ് ആരാധകര്‍ക്കിടയിലുള്ളത്.
Content Highlight: Avengers Doomsday surpassed lifetime collection of DC’s Supergirl through pre sales
