കോട്ടയം: ഏറ്റുമാനൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിനു അക്രമികള്‍ തീവെച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി പരിധിയില്‍ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
സംഭവത്തിനു പിന്നില്‍ സിപി.ഐ.എം പ്രവര്‍ത്തകരാണെന്ന് ബി.ജെപി നേതൃത്വം ആരോപിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണം ഉണ്ടായത്.
കാര്യലയത്തിനുള്ളില്‍ നിന്ന് തീ ഉയരുന്നത് കണ്ട അടുത്തുള്ളവരായിരുന്നു തീയണച്ചത്. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേതെന്നും. ആര്‍.എസ്.എസ് ക്യാംപ് ആരംഭിക്കാനിരിക്കേ ഉണ്ടായ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ബി.ജെ.പി ആരോപിച്ചു.
