ഡെലൂലുവിന്റെ കാലം കഴിഞ്ഞു മക്കളെ, ഇനി സ്വാതിയുടെ കാലം .... : വൈറലായി റിയ ഷിബുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
Malayalam Cinema
ഡെലൂലുവിന്റെ കാലം കഴിഞ്ഞു മക്കളെ, ഇനി സ്വാതിയുടെ കാലം .... : വൈറലായി റിയ ഷിബുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
നന്ദന എം.സി
Sunday, 8th February 2026, 6:04 pm

അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി റിയ ഷിബുവിന്റെ പുതിയ ചിത്രമായ ‘അതിരടി’യുടെ ഫസ്റ്റ് ലുക്ക് ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. വ്യത്യസ്തമായ യക്ഷി കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച റിയ, ഇത്തവണ പൂർണമായും വേറിട്ട ഒരു കഥാപാത്രമായാണ് എത്തുന്നത്.

സാധാരണ പേടിപ്പിക്കുന്ന യക്ഷികളിൽ നിന്ന് മാറി, മനുഷ്യരെ കണ്ടാൽ പേടിക്കുന്ന ‘വെറൈറ്റി യക്ഷി’യായാണ് ‘സർവ്വം മായ’യിൽ റിയ എത്തിയത്. ഇപ്പോഴിതാ അതിരടി’യിൽ സ്വാതി ആർ. കൃഷ്ണ എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

അതിരടി, Photo: Basil Joseph/ Facebook

ഡെലൂലുവിന്റെ അതെ വൈബ് നിറഞ്ഞ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
‘വൈബ് ചെക്ക് പാസ്ഡ് മീറ്റ് ദി ഹാർട്ട് ഓഫ് അതിരടി ‘ എന്ന ക്യാപ്ഷനോടെ പുറത്തിറക്കിയ പോസ്റ്റർ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

എന്തായാലും ‘പൂക്കി’ റിയയിൽ നിന്ന് മാറി സ്വാതി എന്ന കഥാപാത്രം എന്തെല്ലാം അത്ഭുതങ്ങൾ കാണിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
ചിത്രത്തിന്റെ ഭാഗമായി ഇതിനുമുമ്പ് പുറത്തിറക്കിയ ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ബേസിൽ ജോസഫ് എന്റർടെയ്ൻമെൻ്റ്സും ഡോക്ടർ അനന്തു എന്റർടെയ്ൻമെൻ്റ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘അതിരടി’ ഒരു പക്കാ മാസ്സ് എന്റർടെയ്‌നറായാണ് ഒരുക്കുന്നത്.

ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് അരുൺ അനിരുദ്ധനാണ്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’യുടെ തിരക്കഥാകൃത്തുകളിൽ ഒരാളായ അരുണിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ‘അതിരടി’. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒരേ ചിത്രത്തിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചിത്രത്തിൽ സംഗീത സംവിധാനം വിഷ്ണു വിജയ് ആണ് കൈകാര്യം ചെയ്യുന്നത്.

Content Highlight: Riya Shibu’s first look poster from the film Athiradi goes viral

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.