ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ പരസ്പരം കൊമ്പുകോര്‍ത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് റിഷഭ് പന്തും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും. ആദ്യ ദിനത്തെ കളി അവസാനിക്കാന്‍ ഓവറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഇരുവരും പരസ്പരം ഏറ്റുമുട്ടിയത്.
ജോ റൂട്ടിന്റെ ഓവറില്‍ റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ ഒന്നാം സ്ലിപ്പിലുണ്ടായിരുന്ന ബെന്‍ സ്റ്റോക്സ് അനാവശ്യമായി ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. റിഷഭ് പന്തിനെ ലക്ഷ്യമാക്കി ഓരോന്ന് വിളിച്ചുപറയുകയായിരുന്നു സ്റ്റോക്സ്.
“Jab tak ye khel khatam Nahi hota apun idharich hai!” #INDvsENG pic.twitter.com/OqIudUdlGR
— Wasim Jaffer (@WasimJaffer14) February 13, 2021
ഇതോടെ പന്ത് ബാറ്റ് ചെയ്യുന്നത് നിര്‍ത്തി സ്റ്റോക്സിന് അഭിമുഖമായി നിന്നു. സ്റ്റോക്സ് സംസാരം നിര്‍ത്തിയ ശേഷമാണ് പന്ത് ബാറ്റ് ചെയ്യാന്‍ തുടങ്ങിയത്.
എന്നാല്‍ പിന്നീടും സ്റ്റോക്സ് പന്തിന് നേരെ തിരിഞ്ഞു. പന്തും തിരിച്ച് പറയാന്‍ തുടങ്ങിയതോടെ രണ്ട് ഫീല്‍ഡ് അംപയര്‍മാരും എത്തി രംഗം ശാന്തമാക്കി.
बेन फोअक्स 🏴 , बेटा, उसका नाम ऋषभ पंत @RishabhPant17 है । उस से पंगे ना लीयो । वो विकेट के ऊपर ही नहीं, विकेट पे पीछे से तुम्हारी गौरी गौरी 🍑 मार मार के ♨️ लाल कर देगा । #INDvENG #ENGvIND #RishabhPant pic.twitter.com/ArLXxg3EtJ
— Sachin Budania (@SachinBudania11) February 13, 2021
അതേസമയം രണ്ടാം ടെസ്റ്റില്‍ രോഹിതിന്റേയും രഹാനെയുടേയും പ്രകടനമൊഴിച്ച് നിര്‍ത്തിയാല്‍ ഇന്ത്യയ്ക്ക് ആഹ്ലാദിക്കാനൊന്നുമില്ല. ആറ് വിക്കറ്റിന് 300 റണ്‍സെടുത്ത ഇന്ത്യയ്ക്കായി 33 റണ്‍സെടുത്ത റിഷഭ് പന്തും അഞ്ച് റണ്‍സെടുത്ത അക്സര്‍ പട്ടേലുമാണ് ക്രീസിലുള്ളത്.
കോഹ്ലിയും ഗില്ലും പൂജാരയും ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Rishabh Pant, Ben Stokes involved in heated argument, umpires intervene India vs England
