ന്യൂദല്‍ഹി: ബോളിവുഡ് താരം റിയ ചക്രബര്‍ത്തിക്കെതിരെ ഭീഷണി സന്ദേശം. ഉടന്‍ ആത്മഹത്യ ചെയ്യണമെന്നും അല്ലെങ്കില്‍ ബലാത്സംഗം ചെയ്ത് കൊല്ലുമെന്നുമാണ് ഭീഷണി സന്ദേശങ്ങള്‍.

റിയ തന്നെയാണ് ഇത് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സന്ദേശമയച്ചയാള്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുമെന്നും സൈബര്‍ പൊലീസിന്റെ സഹായം തേടുമെന്നും റിയ പറഞ്ഞു.

തന്നെ സ്വര്‍ണക്കടത്തുകാരിയെന്നും കൊലപാതകിയെന്നും വിളിച്ചപ്പോള്‍ മിണ്ടാതിരുന്നെന്നും പക്ഷെ ആത്മഹത്യ ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് പറയുന്നതിനെ എങ്ങനെ മിണ്ടാതിരിക്കുമെന്നും നടി ചോദിക്കുന്നു.

റിയ ചക്രബര്‍ത്തിയുടെ കുറിപ്പ്…

‘എന്നെ സ്വര്‍ണക്കടത്ത് കാരിയെന്ന് വിളിച്ചു… ഞാന്‍ ഒന്നും മിണ്ടിയില്ല, കൊലപാതകിയെന്ന് വിളിച്ചു… ഞാന്‍ ഒന്നും മിണ്ടിയില്ല, എന്നെ പലതവണ നാണം കെടുത്തി… എന്നിട്ടും ഞാന്‍ പ്രതികരിച്ചില്ല. പക്ഷെ
ഇപ്പോള്‍ ഞാന്‍ ആത്മഹത്യ ചെയ്തില്ലെങ്കില്‍ എന്നെ ബലാത്സംഗം ചെയ്ത് കൊന്നുകളയുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്റെ മൗനമാണോ നിങ്ങളെ ഇത് പറയാന്‍ പ്രേരിപ്പിക്കുന്നത്?

നിങ്ങള്‍ പറഞ്ഞതിന്റെ ഗൗരവമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഇത് നിയമപ്രകാരം കുറ്റകൃത്യമാണ്. ഞാന്‍ ആവര്‍ത്തിക്കുന്നു ആരും തന്നെ ഇതുപോലുള്ള ഉപദ്രവങ്ങള്‍ ഉണ്ടാകരുത്.

ഇതില്‍ നടപടിയെടുക്കാന്‍ സൈബര്‍ ക്രൈം ഇന്ത്യയോട് ഞാന്‍ ആവശ്യപ്പെടുന്നു.’

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ