നിക്കോളാസ് കേജ്, നിക്കോളാസ് ഹോള്‍ട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഹൊറര്‍ കോമഡി ചിത്രം റെന്‍ഫീല്‍ഡിന്റെ അവസാന ട്രെയ്‌ലര്‍ പുറത്ത്.

ഡ്രാക്കുളയുടെയും അദ്ദേഹത്തിന്റെ അടിമയായ റെന്‍ഫീല്‍ഡിന്റെയും കഥയാണ് ചിത്രം പറയുന്നത്. വര്‍ഷങ്ങളോളം ഡ്രാക്കുളക്കായി സേവനങ്ങള്‍ ചെയ്തിരുന്ന റെന്‍ഫീല്‍ഡ് ഒടുവില്‍ അയാളില്‍ നിന്നും മോചനം നേടാനും തന്റേതായ ജീവിതം കണ്ടെത്താനും നടത്തുന്ന ഇതിനുള്ള ശ്രമങ്ങളിലൂടെയാണ് ട്രെയ്‌ലര്‍ കടന്നുപോകുന്നത്.

രക്തച്ചൊരിച്ചിലും ആക്ഷന്‍ രംഗങ്ങളുമായി വയലന്‍സ് നിറച്ച ട്രെയ്‌ലറാണ് ആണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 14നാണ് റെന്‍ഫീല്‍ഡ് റിലീസ് ചെയ്യുന്നത്.

അവ്ക്വാഫിന, ബ്രാന്‍ഡന്‍ സ്‌കോട്ട് ജോണ്‍സ്, ബെന്‍ ഷ്വാര്‍ട്‌സ്, ബെസ് റൗസ്, ജെന്ന കാനെല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്രിസ് മക്കേയാണ് ചിത്രത്തിന്റെ സംവിധായകന്‍. സ്‌കൈബൗണ്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ക്രിസ് മക്കേ, റോബര്‍ട്ട് കിര്‍ക്ക്മാന്‍, ബ്രയാന്‍ ഫര്‍സ്റ്റ്, ഡേവിഡ് ആല്‍പര്‍ട്ട്, സീന്‍ ഫര്‍സ്റ്റ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണം ചെയ്യുന്നത്.

Content Highlight: renfield movie last trailer