വീണ്ടും പലിശനിരക്ക് കുറച്ച് ആർ.ബി.ഐ;  വായ്പകൾക്കുള്ള മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി
Indian Economy
വീണ്ടും പലിശനിരക്ക് കുറച്ച് ആർ.ബി.ഐ; വായ്പകൾക്കുള്ള മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി
ന്യൂസ് ഡെസ്‌ക്
Friday, 22nd May 2020, 11:02 am

ന്യൂദൽഹി: കൊവിഡ് 19 സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തിൽ രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാ​ഗമായി റിസർവ്വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ കുറച്ചു. റിപ്പോ നിരക്കിൽ വീണ്ടും 0.40 ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനമായി. റിവേഴ്സ് റിപ്പോ നിരക്ക് നേരത്തെയുള്ള 3.75ശതമാനത്തിൽ നിന്നും 3.35 ശതമാനമാക്കിയും കുറച്ചു.

വായ്പാ തിരിച്ചടവുകൾക്കുള്ള മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായും റിസർവ്വ് ബാങ്ക് ​ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിരക്ക് കുറച്ചതോടെ ബാങ്കുകൾ നൽകുന്ന വായ്പയുടെ പലിശയിൽ കുറവ് വന്നുവെന്നും ഇതിന്റെ മാറ്റങ്ങൾ വിപണിയിൽ കണ്ടു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കയറ്റുമതി 30 വർഷത്തെ താഴ്ന്ന നിലവാരത്തിലാണ് ഉള്ളതെന്നും 2020-2021 വർഷത്തെ സാമ്പത്തിക വളർച്ച നെ​ഗറ്റീവിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 27നും ആർ.ബി.ഐ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ കുറച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക