ഗോള്‍: മൈതാനത്തിനകത്തും പുറത്തും ഒരുപോലെ എന്റര്‍ടെയ്‌നിംഗ് ക്യാരക്ടറാണ് രവീന്ദ്ര ജഡേജ എന്ന ജഡ്ഡു. മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ വിജയത്തില്‍ ജഡേജയുടെ പ്രകടനം ഏറെ നിര്‍ണ്ണായകവുമാണ്. തുടക്കത്തില്‍ വല്ലപ്പോഴും ബൗള്‍ ചെയ്യുന്ന ബാറ്റ്‌സ്മാനായിരുന്ന ജഡേജയുടെ മാറ്റം ഇന്ത്യന്‍ ടീമിന് വലിയ നേട്ടമാണ് സമ്മാനിച്ചത്. അശ്വിനൊപ്പം ചേര്‍ന്ന് ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിക്കുന്ന ജഡേജ എന്നും ടീമിന് മുതല്‍ക്കൂട്ടാണ്.
മൈതാനത്തിലെന്നപോലെ ഡ്രസ്സിംഗ് റൂമിലേയും താരമാണ് ജഡേജ. തമാശകളും പ്രാങ്കുകളുമായി ഫുള്‍ എന്റര്‍ടെയ്ന്‍മെന്റാണ് കക്ഷി. ഇന്ന് നടന്ന ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലും ജഡേജ താരമായി. പക്ഷെ ബാറ്റ് കൊണ്ടോ പന്തു കൊണ്ടോ അല്ല മറിച്ച് ഡ്രസ്സിംഗ് റൂമിലെ തമാശയുടെ പേരിലാണ് ജഡ്ഡു താരമായത്.
ശ്രീലങ്കന്‍ സ്പിന്നര്‍ ദില്‍റുവന്‍ പെരേരയെ അനുകരിച്ചാണ് ജഡ്ഡു ഡ്രസ്സിംഗ് റൂമിനെ കയ്യിലെടുത്തത്. ഇന്ത്യയുടെ ബാറ്റിംഗ് വീക്ഷിച്ചു കൊണ്ട് താരങ്ങളും പരിശീലകരായ രവിശാസ്ത്രിയും ഭരത് അരുണും ഇരിക്കെയായിരുന്നു ജഡേജയുടെ അനുകരണം. ഒട്ടും പ്രതീക്ഷിക്കാതെ താരങ്ങള്‍ക്ക് ്മുന്നിലേക്ക് പെരേരയുടെ സ്്‌റ്റൈലില്‍ ഓടിയെത്തിയ ജഡേജയുടെ കളി കണ്ട് എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു.
സഹതാരങ്ങളും പരിശീലകരും ചിരിച്ചതോടെ ആവേശത്തിലായ ജഡേജ വീണ്ടും പെരേരയെ അനുകൂരിച്ചു. അതോടെ ഡ്രസ്സിംഗ് റൂമില്‍ ചിരിയുടെ മാലപ്പടക്കം തന്നെ പൊട്ടുകയായിരുന്നു.
അതേസമയം, മത്സരത്തില്‍ ഒന്നാം ദിനം തന്നെ ഇന്ത്യ വ്യക്തമായ മേല്‍ക്കൈ നേടിക്കഴിഞ്ഞു. 399-3 എന്ന നിലയിലാണ് ഇന്ത്യ ദിവസം അവസാനിപ്പിച്ചത്. സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റേയും ചേതേശ്വര്‍ പൂജാരയുടേയും പ്രകടനമാണ് ഇന്ത്യയക്ക് മികച്ച തുടക്കം സമ്മാനിച്ചത്.
@imjadeja is making joke on someone bowling action pic.twitter.com/r1DhJhnRKO
— ABHISHEK PANDEY (@abhishkpandey29) July 26, 2017
