മഞ്ചേരി: കല്യാണ ദിവസം പന്തലില്‍ നിന്ന് നേരെ സെവന്‍സ് കളിക്കാന്‍ പോയ റിദ്‌വാന്റെ വാര്‍ത്തകള്‍ രണ്ട് ദിവസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. റിദുവിന്റെ കല്യാണദിവസത്തെ സെവന്‍സ് ഫുട്‌ബോള്‍ ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ റിദുവിനെ കാണാനുള്ള ആഗ്രഹവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ദേശീയ കായികമന്ത്രിയും ഒളിമ്പ്യനുമായ രാജ്യവര്‍ധന്‍ റാത്തോര്.

ALSO READ: എഫ്.എ. കപ്പ്: ഗണ്ണേഴ്‌സിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

റിദുവിന്റെ ഫുട്‌ബോളിനോടുള്ള സമര്‍പ്പണം കണ്ട് അത്ഭുതപ്പെട്ടുവെന്നും കല്യാണദിവസം കളിക്കാന്‍ ഇറങ്ങിയ റിദുവിന്റെ ആത്മാര്‍ത്ഥയെ പ്രശംസിക്കുന്നുവെന്നുംറാത്തോര് ട്വീറ്റ് ചെയ്തു. നേരിട്ട് കാണണമെന്ന ആഗ്രഹവും റാത്തോര് പ്രകടിപ്പിച്ചിട്ടുണ്ട്.

നേരിട്ട് കാണണമെന്ന ആഗ്രഹം പറഞ്ഞതോടെ നിരവധി ഫുട്‌ബോള്‍ സ്‌നേഹികളാണ് ഇതിനായി രംഗത്ത് എത്തിയത്. അദ്ദേഹത്തിന് റിദുവിനെ പരിചയപ്പെടുത്താനുള്ള എല്ലാ അവസരവും ഒരുക്കുമെന്ന് കായികപ്രേമികള്‍ പറയുന്നു.

വണ്ടൂരില്‍ നടന്ന സെവന്‍സ് മത്സരത്തിനിടയിലാണ് ഫിഫാ മഞ്ചേരി താരം റിദുവാന്‍ ഉഷാ തൃശൂരിനെതിരെ മത്സരിക്കാനെക്കിയത്. ഭാര്യയുടെ അനുവാദം വാങ്ങിയാണ് റിദു എത്തിയത്.