എഡിറ്റര്‍
എഡിറ്റര്‍
റഷീദ് കണിച്ചേരിയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറി
എഡിറ്റര്‍
Monday 16th October 2017 10:21am

കടപ്പാട്- ദേശാഭിമാനി

പാലക്കാട്:കെ.എസ്.ടി.എ മുന്‍ ജനറല്‍ സെക്രട്ടറിയും സി.പി.ഐ.എം പുതുശ്ശേരി ഏരിയ കമ്മറ്റി അംഗവുമായിരുന്ന റഷീദ് കണിച്ചേരി മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറി. ശനിയാഴ്ചയാണ് റഷീദ് കണിച്ചേരി അന്തരിച്ചത്.

അദ്ദേഹത്തിന്റ അന്ത്യാഭിലാഷപ്രകാരമാണ് മൃതദേഹം ആശുപത്രിക്ക് കൈമാറിയത്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ രേഖകള്‍ കൈമാറിയ ശേഷം മെഡിക്കല്‍ കോളേജ് അധികൃതര്‍ ഭൗതികശരീരം ഏറ്റുവാങ്ങി. എം.ബി രാജേഷ് എംപിയുടെ ഭാര്യ പിതാവാണ്.

റഷീദ് കണിച്ചേരിയുടെ ഭാര്യ നബീസാ ബീവി, മക്കളായ നിനിത, നിതിന്‍ മരുമക്കളായ എം.ബി രാജേഷ് , ശ്രീജ തുടങ്ങി സിപി.ഐ.എമ്മിന്റെ സംസ്ഥാന- ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം കൈമാറിയത്.

1999 മുതല്‍ 2005 വരെ കെ.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന റഷീദിനെ ശ്വാസതടസത്തെത്തുടര്‍ന്നാണ് ശനിയാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘനാളായി കടുത്ത പ്രമേഹബാധിതനായിരുന്നു.

Advertisement