ന്യൂദല്‍ഹി: ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ നരേന്ദ്രേമോദിയുടെ അപരനെ പ്രചരണത്തില്‍ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത ക്യാംപെയ്‌നിലാണ് മോദിയുമായി അടുത്ത രൂപസാദൃശ്യമുള്ള അഭിനന്ദന്‍ പഥക് എന്നയാളെ കോണ്‍ഗ്രസ് പങ്കെടുപ്പിച്ചത്.

അഭിനന്ദനിനൊപ്പം ഫോട്ടോ എടുത്ത രാഹുല്‍ ഗാന്ധി ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്.

“നോക്കൂ… ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിനായി പ്രചരണം നടത്തുന്നതാരാണെന്ന്” എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മോദിയെപ്പോലെ വേഷം ധരിച്ചാണ് അഭിനന്ദന്‍ പ്രചരണത്തിനെത്തിയത്. ജാക്കറ്റില്‍ മുന്‍പുണ്ടായിരുന്ന താമര ചിഹ്നത്തിന് പകരം കൈപ്പത്തി ചിഹ്നവും ഇടംപിടിച്ചിട്ടുണ്ട്.

ALSO READ: നിയമോപദേശം തേടി തന്ത്രി തന്നെ വിളിച്ചിട്ടില്ല; മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് അഭിനന്ദന്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയിലെ അത്താവാലെയുടെ പാര്‍ട്ടിയായ ആര്‍.പി.ഐ നേതാവായിരുന്നു അഭിനന്ദന്‍.