എഡിറ്റര്‍
എഡിറ്റര്‍
പട്ടാള ബങ്കറുകള്‍ ചാണകം കൊണ്ട് നിര്‍മിക്കണം;കാന്‍സറിന് ഗോമൂത്രത്തേക്കാള്‍ നല്ല മരുന്ന് വേറെയില്ല; പുതിയ കണ്ടുപിടുത്തങ്ങളുമായി ആര്‍.എസ്.എസ് നേതാവ്
എഡിറ്റര്‍
Thursday 3rd August 2017 7:10pm

 

ചണ്ഡിഗഡ്: പട്ടാളത്തിന്റെ സുരക്ഷക്കുള്ള ബങ്കറുകള്‍ നിര്‍മിക്കാന്‍ എറ്റവും ഉത്തമം പശുവിന്റെ ചാണകമാണെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. പാവപ്പെട്ടവര്‍ വീടുപണിയാന്‍ ചാണകമാണ് ഉപയോഗിക്കുന്നത്. സിമന്റിനെക്കാള്‍ നല്ലത് ചാണകം തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അത് കൊണ്ട് തന്നെ ഇനി മുതല്‍ ബങ്കറുകളും ചാണകം കൊണ്ട് നിര്‍മിക്കണമെന്നാണ് ഇന്ദ്രേഷ് നിര്‍ദ്ദേശിക്കുന്നത്.

തീര്‍ന്നില്ല ഇന്ദ്രേഷിന്റെ കണ്ടുപിടുത്തം. കാന്‍സറിനുള്ള ഏറ്റവും നല്ല മരുന്നും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്. പശുവിന്റെ മൂത്രമാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്ന മരുന്ന്. പശു മനുഷ്യത്വത്തിന്റെ അമ്മയാണെന്നും ലോകത്തെ 90 ശതമാനം ആളുകളും പശുവിന്‍ പാലുകൊണ്ടാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറയുന്നു.


Also read “റംസാനിലെ ചന്ദ്രികയോ..?” രാജ്യസഭയില്‍ നാളുകള്‍ക്ക് ശേഷം ഹാജരായ സച്ചിനെ ട്രോളി ട്വിറ്റര്‍ ലോകം


എന്നാല്‍ ഇത്രക്ക് ശുദ്ധമായ പശുവിന്റെ മാംസം കൊടും വിഷമാണെന്നാണ് അദ്ദേഹം പറയുന്നത.് പശുവിന്‍ മാംസം വിഷമാണ്. അതു കഴിക്കരുത്. തങ്ങള്‍ ആരെയും നിര്‍ബന്ധിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. സത്യം പറയുക മാത്രമാണ് ചെയ്യുന്നതെന്നും ഇന്ദ്രേഷ് പറയുന്നു.
ചത്തീസ്ഗഢിലെ ഒരു ചടങ്ങിനിടെയാണ് ഇന്ദ്രേഷ് കുമാര്‍ തന്റെ കണ്ടുപിടുത്ത്ള്‍ അവതരിച്ചിച്ചത്

ബീഫ് കയറ്റുമതിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ബീഫ് കയറ്റുമതി കുറഞ്ഞ് വരികയാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ മാധ്യമങ്ങള്‍ക്ക് പരിശോധിക്കാം എന്നും ഇന്ദ്രേഷ് പറഞ്ഞു.

Advertisement