എഡിറ്റര്‍
എഡിറ്റര്‍
“റംസാനിലെ ചന്ദ്രികയോ..?” രാജ്യസഭയില്‍ നാളുകള്‍ക്ക് ശേഷം ഹാജരായ സച്ചിനെ ട്രോളി ട്വിറ്റര്‍ ലോകം
എഡിറ്റര്‍
Thursday 3rd August 2017 4:19pm

ന്യൂദല്‍ഹി: വളരെ നാളുകള്‍ക്ക് ശേഷം രാജ്യസഭയില്‍ ഹാജരായ സച്ചിനെ ട്രോളി ട്വിറ്റര്‍ ലോകം. തുടര്‍ച്ചയായി രാജ്യസഭയില്‍ ഹാജരാകാതിരുന്ന സച്ചിന്‍ ഇന്നത്തെ സെഷനില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ താങ്കള്‍ ജീവചരിത്രസിനിമയുടെ പ്രൊമോഷനു വേണ്ടിയാണോ രാജ്യസഭയില്‍ എത്തിയതെന്നാണ് ട്വിറ്ററിലൂടെ പലരും ചോദിക്കുന്നത്. ചിലര്‍ തങ്ങളുടെ കോളേജ് ഹാജരുമായാണ് സച്ചിന്റെ ഹാജര്‍ നിലയെ താരതമ്യം ചെയ്യുന്നത്.


Also Read :സര്‍ദാര്‍ സിംഗിനും ദേവേന്ദ്ര ജഗാരിയയ്ക്കും ഖേല്‍ രത്‌ന ; മിതാലിയെ പരിഗണിച്ചില്ല


2017 ല്‍ ഇന്ത്യ നേടിയ രണ്ട് നേട്ടം ഒന്ന ജി.എസ്.ടിയും മറ്റൊന്ന് സച്ചിന്‍ ഇന്ന് രാജ്യസഭയില്‍ ഹാജരായതുമാണെന്നാണ് സാഗര്‍ എന്നയാളുടെ ട്വീറ്റ്. റംസാനിലെ മാസപ്പിറവിയോടുപമിച്ചാണ് ജോഹബ് ഖോരിയുടെ ട്വീറ്റ്.

നേരത്തേ സച്ചിനും ചലച്ചിത്ര താരം രേഖയും തുടര്‍ച്ചയായി സഭയില്‍ ഹാജരാകത്തതിനെ വിമര്‍ശിച്ച് സമാജ് വാദി എം.പി നരേഷ് അഗര്‍വാള്‍ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും അംഗത്വം റദ്ദാക്കണമെന്നും നരേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടിരുന്നു. 2012 ല്‍ യു.പി.എ സര്‍ക്കാരാണ് സച്ചിനെയും രേഖയെയും രാജ്യസഭയിലേയ്ക്ക് നിര്‍ദ്ദേശിച്ചത്.

Advertisement