മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന L366. തുടരും നേടി ചരിത്ര വിജയത്തിന് ശേഷം ഈ കോമ്പോ ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ കേട്ടത്.
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന L366. തുടരും നേടി ചരിത്ര വിജയത്തിന് ശേഷം ഈ കോമ്പോ ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ കേട്ടത്.
പഴയ മോഹന്‍ലാലിലിന്റെ തിരിച്ചുവരവ് എന്ന് ആരാധകര്‍ അഭിപ്രായപ്പെട്ട സിനിമയായിരുന്നു തുടരും. ആഗോളതലത്തില്‍ 200 കോടി നേടിയ ചിത്രം അന്യഭാഷകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Photo: Mohan Lal/ Facebook.com. The Tribune
വരാനിരിക്കുന്ന L366നെ കുറിച്ചും വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ചിത്രത്തെ കുറിച്ചുള്ള ഒരോ അപ്‌ഡേറ്റുകളും പ്രേക്ഷകര്‍ ആവേശത്തോടെയാണ് കേട്ടത്. ഇപ്പോഴിതാ, തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
മലയാളത്തിന്റെ ഹിറ്റ്‌മേക്കറായ സംവിധായകന്‍ പ്രിയദര്‍ശനൊപ്പം തരുണ്‍ മൂര്‍ത്തി പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ‘സ്‌കൂള്‍ ഓഫ് സിനിമ, പ്രിയന്‍ എഡിഷന്‍, തങ്ങളുടെ l366 ന്റെ സെറ്റ് വിസിറ്റ് ചെയ്തതില്‍ ഞാന്‍ ഒരുപാട് ഗ്രേറ്റ്ഫുളാണ്’ എന്ന അടിക്കുറിപ്പോടെ തരുണ്‍ പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
‘ഹി ഇസ് അവര്‍ ഫിലിം മേക്കിങ് യൂണിവേഴ്‌സിറ്റി ടൂ’, 100ാം സിനിമയുട ചര്‍ച്ചക്കായി ലാലേട്ടനെ കാണാന്‍ വന്നതായിരിക്കും, ഐക്കോണിക് എന്നീ കമന്റുകള്‍ പോസ്റ്റിന് താഴെ നിറയുന്നുണ്ട്. പ്രിയദര്‍ശന്റെ നൂറാം സിനിമയില്‍ മോഹന്‍ലാല്‍ നായകനായെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആ ചിത്രത്തിന്റെ ചര്‍ച്ചകള്‍ക്കായാണ് പ്രിയദര്‍ശന്‍ L366ന്റെ സെറ്റില്‍ വന്നതെന്ന് അഭ്യൂഹങ്ങളുണ്ട്.
കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ വെച്ച് പ്രിയദര്‍ശന്‍ ചെയ്ത കെ.എസ്.ആര്‍.ടി.സിയുടെ പരസ്യചിത്രത്തിന്റെ ബി.ടി.എസ് വീഡീയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തൊടുപുഴയില്‍ വെച്ചായിരുന്നു പരസ്യത്തിന്റെ ചിത്രീകരണം നടന്നത്.
ഇന്നലെ L366ലെ മീരാജാസ്മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിടുകയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ലവ്‌ലജന്‍ എന്ന പൊലീസ് കഥാപാത്രമായാണ് ലാലേട്ടന്‍ സിനിമയിലെത്തുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെത്തുന്ന സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ തുടങ്ങിയത് അദ്ദേഹം, പിന്നീട് ചെയ്ത സൗദിവെള്ളക്ക എന്ന ചിത്രത്തിലൂടെയും പ്രേക്ഷക ശ്രദ്ധ നേടി.
Content Highlight: Priyadarshan arrives on the sets of L366 movie, Post goes viral
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ