ന്യൂദല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അധിക്ഷേപിച്ച ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

ബംഗാളില്‍ മത്സരം നടക്കാന്‍ പോകുന്നത് കടുവയും ക്രോബയും കുരങ്ങനും തമ്മിലാണെന്ന് ദിലീപ് ഘോഷിനെ പരിഹസിച്ചുകൊണ്ട് ഭൂഷണ്‍ പറഞ്ഞു.

” ഇയാള് വിചാരിക്കുന്നത് ബംഗാളിന്റെ മുഖ്യമന്ത്രിയാകാമെന്നാണ്! ഇത് കടുവയും കോബ്രയും കുരങ്ങനും തമ്മിലുള്ള മത്സരമാണ്” പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കാല് വ്യക്തമായി കാണിക്കണമെങ്കില്‍ മമതാ ബാനര്‍ജി സാരിയല്ല ഉടുക്കേണ്ടത് ബര്‍മുഡയാണ് ഇടേണ്ടതെന്നായിരുന്നു ദിലീപ് ഘോഷിന്റെ വിവാദ പരാമര്‍ശം.

ഇതിന് പിന്നാലെ ദിലീപ് ഘോഷിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര രംഗത്തെത്തിയിരുന്നു.

ഇത്തരം ദുഷിച്ച ചിന്തകള്‍ ഉള്ള കുരങ്ങന്മാര്‍ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് കരുതുന്നുണ്ടോയെന്നായിരുന്നു മഹുവ ചോദിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Prashnat Bushan Against BJP