കാല് കാണിക്കാന്‍ ബര്‍മുഡ; മമതയെ അധിക്ഷേപിച്ച ബി.ജെ.പി അധ്യക്ഷന് മറുപടിയുമായി മഹുവ
national news
കാല് കാണിക്കാന്‍ ബര്‍മുഡ; മമതയെ അധിക്ഷേപിച്ച ബി.ജെ.പി അധ്യക്ഷന് മറുപടിയുമായി മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th March 2021, 5:51 pm

ന്യൂദല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അധിക്ഷേപിച്ച ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കാല് വ്യക്തമായി കാണിക്കണമെങ്കില്‍ സാരിയല്ല ഉടുക്കേണ്ടത് ബര്‍മുഡയാണ് ഇടേണ്ടതെന്നായിരുന്നു ദിലീപ് ഘോഷിന്റെ വിവാദ പരാമര്‍ശം.

ഇത്തരം ദുഷിച്ച ചിന്തകള്‍ ഉള്ള കുരങ്ങന്മാര്‍ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് കരുതുന്നുണ്ടോയെന്ന് മഹുവ ചോദിച്ചു.

” മമതാ ദീദി സാരി ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ പൊതുയോഗത്തില്‍ ചോദിക്കുന്നു, അവരുടെ കാല്‍ നന്നായി കാണിക്കണമെങ്കില്‍ ”ബെര്‍മുഡ” ഷോര്‍ട്ട്‌സ് ധരിക്കണം എന്നുപറയുന്നു.
ഈ വികട കുരങ്ങന്മാര്‍ ബംഗാളില്‍ വിജയിക്കുമെന്ന് കരുതുന്നുണ്ടോ?” അവര്‍ പറഞ്ഞു.

പുരുലിയയിലെ റാലിക്കിടെയായിരുന്നു മമതയെ അധിക്ഷേപിച്ചുകൊണ്ടുള്ള ദിലീപ് ഘോഷിന്റെ പരാമര്‍ശം.

”ഇന്നലെ പുരുലിയയില്‍ നടന്ന ഒരു റാലിയില്‍ സംസ്ഥാന ബി.ജെ.പി മേധാവി പറഞ്ഞു: ‘പ്ലാസ്റ്റര്‍ മുറിച്ചുമാറ്റി ഒരു ക്രേപ്പ് ബാന്റേജ് ഇട്ടു. ഇപ്പോള്‍ അവര്‍ എല്ലാവര്‍ക്കുമായി അവരുടെ കാല്‍ പ്രദര്‍ശിപ്പിക്കുകയാണ്. സാരി ധരിച്ചെങ്കിലും അവരുടെ ഒരു കാല് കാണുന്നുണ്ട്. ആരും ഇതുപോലെ സാരി ഉടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. നിങ്ങളുടെ കാലുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എന്തിനാണ് സാരി ഉടുക്കുന്നത്,ഒരു ജോടി ബര്‍മുഡ ധരിക്കുക, അങ്ങനെയാണെങ്കില്‍ എല്ലാവര്‍ക്കും ശരിക്കും കാണാന്‍ കഴിയും,” എന്നായിരുന്നു ദിലീപ് ഘോഷിന്റെ അധിക്ഷേപം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: “Wear Bermudas”: Row Over Dilip Ghosh’s Latest Attack On Mamata Banerjee