സലാറിന് രണ്ടാം ഭാഗത്തിന് ശേഷം ഇനി ചെയ്യാന്‍ പോകുന്നത് ഹൊറര്‍ സിനിമയായിരിക്കുമെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍. പല തരത്തിലുള്ള സിനിമകള്‍ ചെയ്ത് പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കണമെന്ന് ആഗ്രഹമുണ്ടെന്നും സലാറിന് ലഭിച്ച സ്‌നേഹം ഇനി വരുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കണമെന്നും പ്രശാന്ത് പറഞ്ഞു. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.

‘രണ്ടാം ഭാഗം നേരത്തെ തയ്യാറായതാണ്. അതിന് ഉടന്‍ തന്നെ തുടക്കമാവും. പ്രേക്ഷകരിലേക്ക് സിനിമ വേഗമെത്തിക്കാനാവും ശ്രമിക്കുക. സലാര്‍ രണ്ടാം ഭാഗത്തിന്റെ റിലീസിനായി ഒരുപാട് ആരാധകര്‍ കാത്തിരിക്കുകയാണെന്ന് അറിയാം. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും.

ലോകത്തുള്ള പരമാധി ആളുകളെ എന്റെ സിനിമ കൊണ്ട് എന്റര്‍ടെയ്ന്‍ ചെയ്യിക്കുക എന്നതാണ് ലക്ഷ്യം. ഞാന്‍ തെരഞ്ഞെടുക്കുന്ന സിനിമകളുടെ ആത്യന്തികമായ ലക്ഷ്യം അതാണ്. ഭാവിയെ പറ്റിയായാരിക്കും അടുത്ത സിനിമ. സലാര്‍ ഒരു പരുക്കന്‍ മാസ് ചിത്രമാണ്. അതിന് ശേഷം ചെയ്യുന്നത് ഹൊറര്‍ സിനിമയാണ്. പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്ന പല തരം സിനിമകള്‍ ചെയ്യണമെന്നുണ്ട്. സലാറിന് തന്നതുപോലെയുള്ള സ്‌നേഹം ഇനി വരുന്ന ചിത്രങ്ങള്‍ക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ സന്ദീപ് പറഞ്ഞു.

ഡിസംബര്‍ 22നാണ് സലാര്‍ റിലീസ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് 360.82 കോടിയാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തത്.
കെ.ജി.എഫ് 2വിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ചെയ്ത് അഞ്ചു ദിവസം കൊണഅട് ചിത്രം 400 കോടി നേടിയിരുന്നു.

ഖാന്‍സാര്‍ എന്ന സാങ്കല്‍പിക ദേശത്തില്‍ അധികാരത്തിനായി ഗോത്രങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധത്തെ ഒരു സുഹൃത്ബന്ധം എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് സലാര്‍ കാണിച്ചുതരുന്നത്. പ്രഭാസ്, പൃഥ്വിരാജ് എന്നിവര്‍ അവതരിപ്പിച്ചിരിക്കുന്ന ദേവരദ, പൃഥ്വിരാജിന്റെ വരദരാജ മന്നാര്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്.

Content Highlight: Prashanth neel about his upcoming horror movie