2017ല്‍ പുറത്തിറങ്ങിയ രംഗൂണ്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് രാജ്കുമാര്‍ പെരിയസ്വാമി. സംവിധായകന് വലിയ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു 2024ല്‍ പുറത്തിറങ്ങിയ അമരന്‍. ശിവകാര്‍ത്തികേയനും സായ് പല്ലവിയും പ്രധാനവേഷത്തിലെത്തിയ ചിത്രം വലിയ നിരൂപക പ്രശംസയായിരുന്നു നേടിയത്. ഇപ്പോള്‍ സംവിധായകന്റെതായി ഏവരും കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെയും ധനുഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഓ.എം.

രാജ്കുമാര്‍ പെരിയസ്വാമി. Photo: Screen Grab/ Youtube.com

സൗത്ത് ഇന്ത്യയിലെ സെന്‍സേഷനായ സായ് അഭ്യങ്കാറിന്റെ സംഗീത സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ ടീസറായ സിയ എന്‍ട്രിയ്ക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ടീസറിലുടനീളം മമ്മൂട്ടിയുടെ ഓറയായിരുന്നു കാണാന്‍ സാധിച്ചത്. അന്താരാഷ്ട്ര ഏജന്‍സികള്‍ വരെ നോട്ടമിട്ടിരിക്കുന്ന നൊട്ടോറിയസ് ഗ്യാങ്സ്റ്ററാണ് കാര്‍ത്തികേയന്‍ എന്ന് ടീസര്‍ പറഞ്ഞുവെക്കുന്നുണ്ട്. ഒപ്പം ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങളും സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ടീസറും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായ ശേഷം ഓ.എമ്മിനെ കുറിച്ചുള്ള പല തിയറികളും സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടയാണ് അവതരിപ്പിക്കുന്നതെന്നടക്കം ഒട്ടനവധി ഊഹാപോഹങ്ങളാണ് സിനിമാ ഗ്രൂപ്പുകളില്‍ ഉയരുന്നത്. ഇപ്പോഴിതാ ഇത്തരം തിയറികളെ കുറിച്ച് രാജ്കുമാര്‍ പെരിയസ്വാമി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ പ്രേക്ഷകരുടെ ഇത്തരത്തിലുള്ള ചിന്ത തിയറ്ററിലെത്തുന്നതിന് മുമ്പ് വരെ നല്ലതാണ്. അത് എന്താണെന്നറിയാതെ ഇരിക്കുന്നതിന് ഇത് ഒരുപാട് സഹായകരമാണ്. അങ്ങനെ ഒരു പ്രവചനം ഉണ്ടാകുന്നത് നമ്മള്‍ ഇതിന് മുമ്പ് കണ്ട ചിത്രങ്ങളാണ്. സമാനമായ ചിത്രങ്ങള്‍ കണ്ടതിന് ശേഷം പിന്നെ ഒരു ചിത്രം വരുമ്പോള്‍ ആളുകള്‍ അതുമായി മുമ്പ് കണ്ട ചിത്രത്തെ താരതമ്യം ചെയ്യും.

ഓ.എം.Photo: X.com

വിചാരിച്ച പോലെ സിനിമയിലെ കുറച്ച് കാര്യങ്ങള്‍ കാണുമ്പോള്‍ അവര്‍ക്ക് സന്തോഷമാകും. എന്നാല്‍ എല്ലാ കാര്യങ്ങളും അതുപോലെ തന്നെ നടന്നാല്‍ ഇതേ ആള്‍ക്കാര്‍ക്ക് നിരാശയാകും ഫലം. അവരെ പോലെ ഓരോ ചിത്രത്തിന്റെയും ട്രെയലര്‍ കണ്ട് കഥ ഗസ് ചെയ്തിരുന്ന കാലം നമുക്കും ഉണ്ടായിരുന്നു. അന്ന് കൂടുതല്‍ സമയവും നമ്മള്‍ വിചാരിച്ചതിന് ഓപ്പോസിറ്റായിട്ടാണ് നടന്നിട്ടുള്ളത്. അല്ലാതെ നടന്നപ്പോഴെല്ലാം ചിത്രം വര്‍ക്കായിട്ടില്ല,’ രാജ്കുമാര്‍ പറഞ്ഞു.

 

Content Highlight: Tamil Director Rajkumar periyaswamy talks about guessing movie from trailer cuts