സിനിമാക്കഥയെ വെല്ലുന്ന സംഭവവികാസങ്ങള്‍ക്കാണ് സമീപകാലത്തായി തമിഴ് രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. എന്നാല്‍ ഇതിനെല്ലാം ക്ലൈമാക്സായിട്ടായിരന്നു കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയടക്കം തറപറ്റിച്ചുകൊണ്ട് 108 സീറ്റുകളുമായി ഗംഭീര വിജയമാണ് വിജയിയുടെ തമിഴക വെട്രി കഴകമെന്ന രാഷ്ട്രീയ പാര്‍ട്ടി നേടിയത്. തമിഴ് സിനിമയുടെ തലയായ രജിനികാന്തിനും ഉലകനായകന് കമലഹാസനും സാധിക്കാത്ത കാര്യമാണ് വിജയ് തന്റെ കന്നി തെരഞ്ഞെടുപ്പില്‍ തന്നെ സാധ്യമാക്കിയിരിക്കുന്നത്. പിന്നാലെ മികച്ച പദ്ധതികളുമായി തമിഴ് നാട്ടില്‍ ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റാനും വിജയ്ക്ക് സാധിച്ചിരുന്നു.

വിജയ്. Photo: Deccan Chronicle
എന്നാല്‍ സിനിമാ ആരാധകര്‍ക്ക് നഷ്ടപ്പെട്ടത് തമിഴിലെ ഏറ്റവും വലിയ സൂപ്പര്‍ താരത്തെയും അയാളുടെ സിനിമകളെയുമായിരുന്നു. അതിനാല്‍ തന്നെ വിജയിയുടെ അവസാന ചിത്രമായ ജന നായകന്റെ പതിപ്പ് ലീക്കായിട്ടും വൈകി തിയേറ്ററിലെത്തിയിട്ടും വലിയ വിജയമായിരുന്നു ചിത്രത്തിന് ആരാധകര്‍ സമ്മാനിച്ചത്.
ഇപ്പോഴിതാ വിജയിയുടെ അവസാന ചിത്രമായിരിക്കും ജന നായകന് എന്നറിഞ്ഞപ്പോള്‍ തമിഴിലെ മുന്‍നിര സംവിധായകനായ രാജ്കുമാര് പെരിയസ്വാമി വികാരധീനനായതിനെ കുറിച്ച് സായ് പല്ലവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. രാജ്കുമാര് പെരിയസ്വാമി സംവിധാനം ചെയ്ത് മമ്മൂട്ടി, ധനുഷ്, സായ് പല്ലവി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലായിരുന്നു സംഭവം.
‘വിജയ് സാറിന്റെ വലിയൊരു ആരാധകനെ നിങ്ങള്‍ക്കറിയാമോ, അത് രാജ്കുമാര് പെരിയസാമി സാറാണ്. ഷൂട്ടിങ് ലൊക്കേഷനിലോ മറ്റോ ഇരിക്കുമ്പോഴാണ് ദളപതി69 സംബന്ധിച്ച പ്രഖ്യാപനം വന്നത്. അതദ്ദേഹത്തിന്റെ അവസാനത്തെ ചിത്രമായിരിക്കുമെന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്.

വിജയ്. Photo: X.com
സാധാരണയായി ഞാന്‍ വളരെ ഇമോഷണലായ ഒരാളാണ്, അതുകൊണ്ട് ആ വാര്‍ത്ത കണ്ടപ്പോള്‍ എനിക്ക് സങ്കടം വന്നു. ഇതെല്ലാം കണ്ട് രാജ്കുമാര് സാര്‍ അടുത്തുണ്ടായിരുന്നു. അപ്പോള്‍ അത് കണ്ടുകൊണ്ടിരുന്ന രാജ്കുമാര് സാര്‍ കരയാന്‍ തുടങ്ങി. അദ്ദേഹത്തെ അത്തരമൊരു അവസ്ഥയില്‍ ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടില്ലായിരുന്നു,’ സായ് പല്ലവി പറഞ്ഞു.
Content Highlight: Sai pallavi talks about her experience with Rajkumar periyaswamy when they come to know about Vijay’s last film
