2026 അണ്ടർ 19 ഏഷ്യ കപ്പിൽ ഒരിക്കൽകൂടി ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. കലാശ പോരാട്ടത്തിൽ പാകിസ്ഥാനെ ഒരു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇന്ത്യയുടെ ഒമ്പതാം കിരീട നേട്ടമാണിത്. 2025ൽ പാകിസ്ഥാന്റെ മുന്നിൽ അടിയറവ് വെക്കേണ്ടി വന്ന കിരീടം ഇന്ത്യൻ മണ്ണിലെത്തിച്ചിരിക്കുകയാണ് കൗമാരപ്പട. പാക്കിസ്ഥാൻ ഉയർത്തിയ 337 റൺസിന്റെ കൂറ്റൻ ടോട്ടൽ ഇന്ത്യ അവസാന പന്തിൽ ഒമ്പത് വിക്കറ്റ് ബാക്കിനിൽക്കെയാണ് മറികടന്നത്.
ഇന്ത്യൻ ഇതിഹാസം വിരേന്ദർ സെവാഗിന്റെ മകനായ ആര്യവീർ സെവാഗിന്റെ പ്രതിഭ കണ്ട ടൂർണമെന്റ് ആയിരുന്നു ഇത്. ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറികളും അടക്കം 361 റൺസാണ് താരം നേടിയത്. ടൂർണമെന്റിലെ താരവും ആര്യവീർ തന്നെയാണ്. ഇന്ത്യക്ക് വേണ്ടി അണ്ടർ 19 ഏഷ്യ കപ്പിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റ് നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് ആര്യവീർ.
5️⃣ Innings 3️⃣6️⃣1️⃣ Runs 9️⃣0️⃣. 2️⃣5️⃣ Average 1️⃣ Hundred and 3️⃣ Fifties Aaryavir Sehwag is adjudged the Player of the Tournament for his incredible effort with the bat 💥 #MensU19AsiaCup https://t.co/sUJq8bNsdD
— BCCI (@BCCI) November 14, 2026
അണ്ടർ 19 ഏഷ്യാ കപ്പിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റ് നേടിയ ഇന്ത്യൻ താരങ്ങൾ, വർഷം
ഇർഫാൻ പഠാൻ – 2003
ഹിമാൻഷു റാണ – 2016
യശസ്വി ജയ്‌സ്വാൾ – 2018
അർജുൻ ആസാദ് – 2019
ഹർനൂർ സിംഗ് – 2021
ആര്യവീർ സെവാഗ് – 2026
അതേസമയം ഫൈനൽ പോരാട്ടത്തിൽ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ ലക്ഷ്യ രാജേഷ് ചന്ദാനി 80 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി. അഞ്ച് ഫോറുകളാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്.
ആര്യവീർ സെവാഗ് 61 പന്തിൽ നിന്നും ഒമ്പത് ഫോറുകൾ നേടി 58 റൺസ് അടിച്ചെടുത്തു. മനൽ ചൗഹാൻ 47 റൺസ് നേടിയപ്പോൾ അവസാന നിമിഷം വരെ ക്രീസിൽ നിലയുറപ്പിച്ച മോഹിത് ഉൽവയും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. 26 പന്തുകളിൽ നിന്നും അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടക്കം പുറത്താവാതെ 49 റൺസാണ് മോഹിത് അടിച്ചെടുത്തത്.
അവസാന പന്തിൽ വിജയിക്കാൻ മൂന്ന് റൺസായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. അവസാന പന്തിൽ ബൗണ്ടറി നേടിയാണ് മോഹിത് ഇന്ത്യയ്ക്ക് അവിശ്വസനീയമായ വിജയം സമ്മാനിച്ചത്.
Take a bow, Mohit Ulva! 🫡🙌 The celebrations begin after a victory for the ages 🥳 Scorecard ▶️ https://t.co/srKsrr1jna #MensU19AsiaCup https://t.co/jjCB1u8pKQ
— BCCI (@BCCI) November 14, 2026
പാക് ബൗളിങ്ങിൽ റിസ്‌വാനുള്ള മൂന്ന് വിക്കറ്റുകളും നിഖാബ് ഷഫീഖ് രണ്ട് വിക്കറ്റുകളും നേടി തിളങ്ങി. അലി റാസ, മുഹമ്മദ് സയ്യാം, ഹസ്നെയ്ൻ അബ്ബാസ് ദാർ എന്നിവർ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനുവേണ്ടി ഉസ്മാൻ ഖാൻ 111 പന്തിൽ 107 റൺസും അബ്ദുൾ ഖാദിർ 54 പന്തിൽ 80 റൺസും നേടി. ക്യാപ്റ്റൻ ഫർഹാൻ യൂസുഫ് 60 പന്തിൽ 63 റൺസ് നേടി.
ഇന്ത്യയ്ക്ക് വേണ്ടി കാവ്യ പട്ടേൽ നാല് വിക്കറ്റും സി. വെങ്കട മൂന്ന് വിക്കറ്റും വീഴ്ത്തി.
Content Highlight: Aaryavir Sehwag create a historical record in under 19 Asia cup
