പൊലീസിന് ജാഗ്രത കുറവുണ്ടായി; മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ പായസം വീണ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ് മേധാവി
Kerala
പൊലീസിന് ജാഗ്രത കുറവുണ്ടായി; മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ പായസം വീണ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ് മേധാവി
നിഷാന. വി.വി
Thursday, 25th June 2026, 9:37 am

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ വിഷയതത്തില്‍ അന്വേഷണത്തിന് ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിയാണ് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജിക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പൊലീസിന് വീഴ്ചയുണ്ടായതായും പരാതിയുണ്ട്. ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷിക്കണമെന്നും നിര്‍ദേശമുണ്ട്.

എന്നാല്‍ പായസം വീണതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നായിരുന്നു മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതികരണം. ഇത് എല്ലാവര്‍ക്കും ഏത് സമയത്തും സംഭവിക്കാവുന്ന ഒരു അപകടമാണെന്നും അതില്‍ അന്വേഷിക്കാന്‍ എന്തിരിക്കുന്നുവെന്നും മന്ത്രി ചോദിച്ചു.

പരാതി കിട്ടിയപ്പോള്‍ പൊലീസ് അന്വേഷിക്കാന്‍ തീരുമാനിച്ചതാവാമെന്നും അന്വേഷിക്കേണ്ടതായി വല്ലതുമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിനുമിടെയാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണത്. കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍വെച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പായസ വിതരണം നടന്നിരുന്നു.

Content Highlight: Police lacked vigilance; Police chief announces investigation into stew falling on Minister Bindu Krishna’s head

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.