അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാട് സംവിധാനം നിര്‍വ്വഹിച്ച ആക്ഷന്‍ ക്യാമ്പസ് ചിത്രം ‘പോയിന്റ് റേഞ്ച്’ റിലീസിനൊരുങ്ങുന്നു. ഡി.എം. പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ആഗസ്ത് 18 മുതല്‍ തിയേറ്ററുകളിലെത്തും. ഡി.എം. പ്രൊഡക്ഷന്‍ ഹൗസും, ഗുഡ് ഫെല്ലാസ് ഇന്‍ ഫിലിസും ചേര്‍ന്നാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ചിത്രത്തില്‍ ‘ആദി’ എന്ന കഥാപാത്രത്തെയാണ് അപ്പാനി ശരത് അവതരിപ്പിക്കുന്നത്. റിയാസ്ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹ്‌മാന്‍, ജോയി ജോണ്‍ ആന്റണി, ആരോള്‍ ഡി ഷങ്കര്‍, രാജേഷ് ശര്‍മ, അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ (ഗാവന്‍ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന്ന ഹമീദ്, സുമി സെന്‍, ഫെസ്സി പ്രജീഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മിഥുന്‍ സുബ്രന്റെ കഥക്ക് ബോണി അസ്സനാറാണ് തിരക്കഥ തയ്യാറാക്കിയത്.

ടോണ്‍സ് അലക്സ് ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാണം സുധീര്‍ ത്രീഡി ക്രാഫ്റ്റാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഫ്രാന്‍സിസ് ജിജോയും, അജയ് ഗോപാലും, അജു സാജനും ചേര്‍ന്ന് വരികള്‍ ഒരുക്കിയ ഗാനങ്ങള്‍ക്ക് പ്രദീപ് ബാബു, ബിമല്‍ പങ്കജ്, സായി ബാലന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Content Highlight: point range movie release date