കോഴിക്കോട്: പൗരത്വ നിയമത്തിനെതിരായി എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയില്‍ യു.ഡിഎഫ് നേതാക്കള്‍ പങ്കെടുത്തത് വിവാദമാക്കേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം എന്ന നിലയിലാണ് ജനങ്ങള്‍ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തത്. യു.ഡി.എഫിന്റെ പരിപാടിയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും പങ്കെടുത്തിട്ടുണ്ടെന്നും വിവാദം ബി.ജെ.പിക്കാണ് ഗുണം ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേ സമയം എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത മനുഷ്യ മഹാ ശൃംഖലയില്‍ പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാവുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു.

മനുഷ്യ മഹാശൃംഖലയില്‍ യു.ഡിയ.എഫ് അണികള്‍ പങ്കെടുത്തത് നേതാക്കള്‍ ഗൗരവത്തോടെ കാണണമെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമത്തിനെതിരായ എല്‍.ഡി.എഫ് മനുഷ്യ ശൃംഖലയില്‍ മുസ്‌ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം ബഷീര്‍ പങ്കെടുത്തിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.