തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിന് ശേഷവും കേരളത്തില്‍ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ വരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വേ. 27 ശതമാനം പേരാണ് പിണറായിയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് 23 ശതമാനം പേരും ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ 12 ശതമാനം പേരും പിന്തുണച്ചു.

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ 5 ശതമാനം പേര് മാത്രമാണ് പിന്തുണച്ചത്.

കേരളത്തിലെ 14 ജില്ലകളിലേയും വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് സര്‍വേ നടത്തിയതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്-സീ ഫോര്‍ പറയുന്നത്.

ജൂണ്‍ 18 മുതല്‍ 29 വരെ സംസ്ഥാനത്തെ 50 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 10,409 പേരില്‍ നിന്നാണ് സര്‍വെ സാമ്പിളുകള്‍ ശേഖരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ