നിവില്‍ പോളി ആരാധകര്‍ മാത്രമല്ല, മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിരക്കുന്ന പുതിയ ചിത്രം ‘പടവെട്ടി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു. നിവിന്‍ പോളി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് മാസ് ലുക്കിലുള്ള പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

‘സംഘര്‍ഷം… പോരാട്ടം… അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും,’ എന്ന ക്യാപ്ഷനോടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ നിവിന്‍ പോളി പുറത്ത് വിട്ടത്.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകവും സംവിധാനം ചെയ്തത് ലിജുവായിരുന്നു.

Content Highlight:  Padavettu new poster released