ന്യൂദല്‍ഹി: വിവാദ ദൈവപുരുഷന് എന്നറിയപ്പെടുന്ന നിത്യാനന്ദയെ കണ്ടെത്താനുള്ള നെട്ടോട്ടം തുടരുകയാണ് പൊലീസും സര്‍ക്കാരും.
അതിനിടയ്ക്ക് ഒരു വീഡിയോ കൂടി വൈലായിരിക്കുകയാണ്. ആശ്രമത്തില്‍ കുട്ടികളെ പാര്‍പ്പിച്ചുവെന്നും ലൈംഗികമായി ആക്രമിച്ചെന്നുമുള്ള പരാതിയില്‍ നിത്യാനന്ദയെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇയാള്‍ രാജ്യം വിട്ടെന്ന് അഹ്മദാബാദ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നവംബര്‍ 22ന് ഇറക്കിയ വീഡിയോയില്‍ താന്‍ പരമശിവനാണെന്നാണ് നിത്യാനന്ദ പറയുന്നത്. നിത്യാനന്ദയുടെ അനുയായികളോട് പറയുന്ന മതപ്രസംഗത്തിലാണ് താന്‍ സ്വയം പരമശിവനാണെന്ന പ്രഖ്യാപനം.
‘ഈ ലോകം മുഴുവന്‍ എനിക്കെതിരാണ്. എന്നിട്ട് നിങ്ങളോട് പറയുന്നു നിത്യാനന്ദയുടെ അടുത്തേക്ക് പോകരുതെന്ന്’ വീഡിയോയില്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഇപ്പോള്‍ എന്നെ ഒരാള്‍ക്കും തൊടാന്‍ കഴിയില്ല, ഞാന്‍ നിങ്ങളോട് സത്യം പറയാം. ഞാന്‍ പരമശിവനാണ്. മനസിലായോ? ഞാന്‍ സത്യം വിളിച്ചു പറഞ്ഞതില്‍ ഒരു പൊട്ട കോടതിയ്ക്കും എന്നെ തൊടാന്‍ കഴിയില്ല’ നിത്യാനന്ദ വിശദീകരിക്കുന്നു
പരമ ശിവനെന്ന് പറഞ്ഞാല്‍ എല്ലാ ദൈവീക പരിവേഷത്തോടും കൂടിയ ശിവന്റെ ഏറ്റവും ഉയര്‍ന്ന മൂര്‍ത്തീഭാവമാണ്. വീഡിയോയില്‍ ശിവനെ പോലെ വേഷംധരിച്ചാണ് നിത്യാനന്ദ പ്രസംഗിക്കുന്നത്.
നിത്യാനന്ദ പറയുന്നത് നിത്യാനന്ദയുടെ അനുയായികള്‍ക്ക് ഒരിക്കലും മരണമില്ലെന്നതാണ്. മരണത്തിന്റെ സമയത്ത് മനോഹരമായ ഒരു മാറ്റം ശരീരത്തില്‍ സംഭവിക്കുമെന്നാണ്. അത് തന്റെ ഡിഎന്‍എയില്‍ ഉണ്ടെന്നും നിത്യാനന്ദ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്തിനു പുറത്തുള്ള എല്ലാ ഇന്ത്യന്‍ സ്ഥാപനങ്ങളോടും വിദേശകാര്യ വക്താവ് രവീഷ്കുമാര് വെള്ളിയാഴ്ച പറഞ്ഞത് രാജ്യത്ത് നിരവധി ലൈംഗികാതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളുമൊക്കെയുള്ള നിത്യാനന്ദയെക്കുറിച്ച് അന്വേഷിക്കാനാണ്.
മുമ്പ് നിത്യാനന്ദ തന്റെ രാജ്യം കണ്ടെത്തിയതായി അദ്ദേഹത്തിന്റെ വെബ്സൈറ്റില്‍ പറഞ്ഞിരുന്നു.
“No judiciary can touch me. M param shiva”
: #NithyanandaSwami from an undisclosed location. pic.twitter.com/WXdZ6bGCdO— Divesh Singh (@YippeekiYay_DH) November 22, 2019
